ലര്‍ച്ചെ രണ്ടര മണിയോടുകൂടി തന്പുരാന്‍ തിരുവാഭരണവുമായി യാത്ര തിരിക്കുന്നു. ഇടപ്പാവൂര്‍ ദേവീക്ഷേത്ര
വടശ്ശേരിക്കരയില്‍ എത്തുന്ന തന്പുരാന്‍ ചെറുകാവു ദേവീക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയ താലപ്പൊലി സ്വീകരിച്ച് ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു.
വടശ്ശേരിക്കര മഹാവിഷ്ണു ക്ഷേത്രത്തിലും ചെറുകാവു ക്ഷേത്രത്തിലും ഭക്തര്‍ക്ക് തിരുവാഭരണം ദര്‍ശിക്കാം. പത്തുമണിയ്ക്ക് വീണ്ടും യാത്ര തുടങ്ങുന്നു.
ആദ്യം മാടമണ്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുകയും പിന്നീട് മടത്തും മൂഴിക്കടവു വഴി പന്പ കുറുകെ കടന്ന് ഇരു കരകളിലെയും സ്വീകരണങ്ങള്‍ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പെരുനാട് ക്ഷേത്രത്തിലെത്തി കുളിച്ച് ആഹാരം കഴിച്ച് വിശ്രമിക്കുന്നു.
മൂന്നുമണിക്കു ശേഷം തുടരുന്ന യാത്രയില്‍ ചെട്ടിയാരുടെ പ്രാര്‍ത്ഥനാലയത്തിലെ സ്വീകരണം, പൂജ, നിവേദ്യം ഇത്യാദി ചടങ്ങുകള്‍ക്കു ശേഷം ചെമ്മണ്ണു കയറ്റം തുടങ്ങുന്ന സ്ഥലത്തു വേലന്‍ ഉറഞ്ഞു തുള്ളി തന്പുരാനെ സ്വീകരിക്കും.
പിന്നീട് ളാഹ തോട്ടത്തില്‍ ഭക്തജനങ്ങളുടെ സ്വീകരണത്തില്‍ പങ്കെടുത്ത് രാത്രിയില്‍ ളാഹ വനം വകുപ്പ് ഓഫീസില്‍ വിശ്രമിക്കുന്നു. ഇവിടെയും തിരുവാഭരണ ദര്‍ശനത്തിന സൗകര്യമുണ്ട്.