തിരുവാഭരണ ഘോഷയാത്ര (മൂന്നാം ദിവസം)

മകരമാസം 1

WEBDUNIA|
അതിരാവിലെ രണ്ടുമണിയോടെ തിരുവാഭരണത്തോടൊപ്പം യാത്ര തിരിച്ച് പ്ളാപ്പള്ളിയില്‍ കൊച്ചുവേലന്‍റെ സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം തന്പുരാനും പരിവാരങ്ങളും നിലയ്ക്കല്‍ ക്ഷേത്രത്തിലെത്തുന്നു. ദര്‍ശനത്തിനുശേഷം അല്പ സമയം ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു.

പ്രഭാതഭക്ഷണം കഴിഞ്ഞ് കൊല്ലമൂഴിയില്‍ ആദിവാസികളുടെ സ്വീകരണവും തുടര്‍ന്ന് വലിയാനവട്ടത്തെത്തി തമിഴ്നാട്ടിലെ മധുര വാസികളായ ഭക്തരുടെ സ്വീകരണം ഏറ്റുവാങ്ങുന്നു.

തിരുവാഭരണവും മറ്റും മറ്റുപേടകങ്ങളും പ്രാചീന കാട്ടുപാതയായ നീലിമല വഴി സന്നിധാനത്തേക്ക് അയച്ച് തന്പുരാനും പരിവാരങ്ങളും പന്പയിലുള്ള രാജമണ്ഡപത്തിലെത്തി വിശ്രമിക്കുന്നു.

തിരുവാഭരണം ശബരീപീഠത്തിലും ശരം കുത്തിയിലും സ്വീകരണങ്ങള്‍ക്കുശേഷം സന്നിധാനത്തെത്തിയാല്‍ പ്രധാന പേടകം മേല്‍ശാന്തി ഏറ്റുവാങ്ങി ശ്രീകോവിലേക്കും, മറ്റു രണ്ടുപേടകങ്ങളായ വെള്ളിപ്പെട്ടിയും കുടപ്പെട്ടിയും മാളികപ്പുറത്തേക്കും ആനയിക്കുന്നു.

അന്നുതന്നെ ശ്രീകോവിലില്‍ അയ്യപ്പ വിഗ്രഹത്തിന്മേല്‍ ചെറിയ ചുരിക ഒഴികെ മറ്റെല്ലാ തിരുവാഭരണങ്ങളും ചാര്‍ത്തിയാണ് ദീപാരാധനയ്ക്ക് നട തുറക്കുന്നത്.

ഈ സംക്രമ മുഹൂര്‍ത്തത്തില്‍ മകരനക്ഷത്രം കിഴക്കു ദിക്കില്‍ ഉദിക്കുകയും ദേവലോകത്ത് ദേവന്മാര്‍ നടത്തുന്ന പൂജയുടെ പ്രഭാവലയം അവിടെ ദൃശ്യമാകുകയും ചെയ്യുമെന്നാണ് വിശ്വാസം. അടുത്ത ദിവസം അഭിഷേകസമയത്തു മാത്രമേ ഈ ആഭരണങ്ങള്‍ അഴിച്ചുമാറ്റുകയുള്ളൂ.

മകരസംക്രമദര്‍ശനം കഴിഞ്ഞാല്‍ രാത്രിയില്‍ മാളികപ്പുറത്തു നിന്ന് പുറപ്പെടുന്ന എഴുന്നള്ളിപ്പ് പതിനെട്ടാം പടിക്കലെത്തി നായാട്ടു വിളിയും കഴിഞ്ഞ് മാളികപ്പുറത്തേക്കു തന്നെ തിരിച്ചുപോകുന്നു. ഈ അനുഷ്ഠാനങ്ങള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ഉണ്ടാകു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :