തിരുവാഭരണ ഘോഷയാത്ര 6,7 ദിവസം

മകരം 4,5

WEBDUNIA|


മേല്‍ വിവരിച്ചതു പോലെ വ്യത്യാസമില്ലാതെ സന്നിധിയില്‍ കഴിയുന്നു.

മകരമാസം 5

ക്ഷേത്രത്തില്‍ പതിനൊന്നു മണിയോടുകൂടി നെയ്യഭിഷേകം അവസാനിക്കും. പന്ത്രണ്ടു മണിക്ക് തന്പുരാനും പരിവാരങ്ങളും കളഭാഭിഷേകത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തി സോപാനത്തിന്‍റെ തെക്കു ഭാഗത്തായി നില്‍ക്കും.

കളഭാഭിഷേകവും നിവേദ്യപൂജയും കഴിഞ്ഞ് തന്ത്രിയില്‍ നിന്ന് തന്പുരാന്‍ പ്രസാദം വാങ്ങി വലിയന്പലത്തിന്‍റെ തെക്കു ഭാഗത്ത് ഇരിക്കും.

തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി, പാണി, ശംഖ്, മേളക്കാര്‍ തുടങ്ങിയവര്‍ക്ക് തന്പുരാന്‍ ദക്ഷിണ നല്‍കും. ഇതിനുള്ള വട്ടങ്ങള്‍, വെറ്റില, പാക്ക്, വസ്ത്രം, പണക്കിഴി, ആവണിപ്പലക, പൂവ് തുടങ്ങിയവ അവിടെ നേരത്തെ തന്നെ ദേവസ്വം അധികൃതര്‍ ഒരുക്കും.

ദക്ഷിണയ്ക്കു ശേഷം തന്ത്രി, മേല്‍ശാന്തി, ബോര്‍ഡ് അധികാരികള്‍ തുടങ്ങിയവരെ തന്പുരാന്‍ താന്‍ നടത്തുന്ന കളഭസദ്യയില്‍ പങ്കുകൊള്ളാന്‍ ക്ഷണിച്ച ശേഷം മാളികപ്പുറത്തേക്കു മടങ്ങുന്നു. കളഭാഭിഷേകത്തിനു ശേഷം ഏഴാം തീയതി നട അടയ്ക്കുന്നതുവരെ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :