പ്രണയത്തിന് ആത്മാവ് നഷ്ടമായോ

WD
അരികില്‍... നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍....
ഒരു മാത്ര വെറുതെ നിനച്ചുപോയി...

പ്രണയം ഇങ്ങനെയാണ്? അകലും തോറും വീണ്ടും അടുക്കാന്‍ തോന്നും. അടുത്തൊന്ന് മുട്ടിയുരുമ്മി ഇരിക്കാന്‍ തോന്നും. അല്പം മുമ്പ് കണ്ട് പിരിഞ്ഞാലും വീണ്ടും കാണാന്‍ തോന്നും. അറിയാതെ ഇണയുടെ മുഖത്ത് നോക്കിയിരിക്കാന്‍.. ആ കൈകളില്‍ ഒന്നു തലോടാന്‍ വെറുതെ കൊതിക്കും. ഇത് പഴയ കാലത്തെ പ്രണയം. എന്നാല്‍ ഇന്നോ? ഈ വിചാരങ്ങളിലെ ആത്മാര്‍ത്ഥതയും ആയുസും വെറും പഞ്ചാര വാക്കുകളില്‍ തന്നെ അവസാനിക്കുന്നു. വര്‍ത്തമാന കാലത്തിലെ പ്രണയബന്ധങ്ങളെ ശരിക്കും സംശയിക്കേണ്ടിയിരിക്കുന്നെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ലൈംഗീകത എന്ന കേവല വികാരത്തിന്‍റെ അതിപ്രസരമാണ് ഇന്നത്തെ ഭൂരിഭാഗം പ്രണയങ്ങളിലും നിഴലിക്കുന്നത്. നമ്മുടെ നാട്ടിലെ കാമുകീ കാമുകന്‍‌മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പോലും ഇതിന് തെളിവാണ്. പ്രണയത്തിന്‍റെ കമ്പോളവല്‍ക്കരണത്തെയും, ഇതിന്‍റെ ഇരകളെയും, നഷ്ടപ്പെട്ടുപോകുന്ന യഥാര്‍ഥ പ്രണയത്തിന്‍റെ ആത്മാവിനെയും നാം ഇവിടെ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചോദ്യത്തിന് പ്രസക്തിയേറുന്നത്.

WEBDUNIA|


ശരിക്കും പ്രണയത്തിന്‍റെ ആത്മാവ് നഷ്ടമായോ? ഒരു സര്‍വേ നടത്തിയാല്‍ രണ്ടഭിപ്രായങ്ങളും ലഭിക്കും. അനുഭവസ്ഥര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തും. പക്ഷെ സത്യമെന്താണ്? പ്രണയത്തിന്‍റെ ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ തലമുറയുടെ ചെയ്തികളില്‍ നിന്ന് തന്നെ ഇത് മറനീക്കി പുറത്തുവരുന്നു എന്നതാണ് വാസ്തവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :