ദാമ്പത്യത്തിന് കാല്‍പനിക പ്രണയം

IFM
പ്രണയത്തിനുമുണ്ട് രൂപഭേദങ്ങള്‍! വ്യക്തികളെയും ചുറ്റുപാടുകളെയും അപേക്ഷിച്ച് അവയില്‍ മാറ്റം വരികയും ചെയ്യും. പലര്‍ക്കും പ്രണയം കാല്‍പനികതയുടെ ഒരു തലമാണ് നല്‍കുന്നത്. മറ്റ് ചിലര്‍ക്കാകട്ടെ ഇത് വൈകാരികമായ ഒരു അനുഭൂതിയും.

എന്നാല്‍ ഈടുറ്റ, സന്തോഷകരമായ, ആരോഗ്യപരമായ ഒരു ദാമ്പത്യ ജീവിതമാണൊ നിങ്ങള്‍ ആഗ്രഹിക്കുന്നത്, എങ്കില്‍ നിങ്ങളുടെ പ്രണയം കാല്‍പനികമാക്കണമെന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പൊതുവെ പ്രണയത്തെ കാല്‍പനികമെന്നും വൈകാരികമെന്നും ആരും വേര്‍തിരിച്ച് കാണാറില്ലെങ്കിലും ഇവ തമ്മില്‍ കാര്യ പ്രസക്തമായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ ബിയാന്‍ക പി എയിസ്വെഡൊ അഭിപ്രായപ്പെടുന്നത്.

‘കാല്‍പനിക പ്രണയത്തില്‍ വൈകാരിക പ്രണയത്തെപ്പോലുള്ള തീവ്രതയും ലൈംഗിക രസതന്ത്രവും അടങ്ങിയിരിക്കുന്നു. എന്നാല്‍, അനിശ്ചിതത്വ ബോധവും ആശങ്കയും വൈകാരിക പ്രണയത്തെ വ്യത്യസ്തമാക്കുന്നു. ഹ്രസ്വകാലത്ത് ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ ഈ അവസ്ഥ സഹായകമായേക്കും, എങ്കിലും ദീര്‍ഘകാലത്തെ ബന്ധത്തില്‍ ഇത് വിള്ളല്‍ വീഴ്ത്താന്‍ സാധ്യതയുണ്ട്’ - പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എവിടെയാണ് പ്രണയം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നതെന്നറിയാന്‍ 6,070 ആളുകളില്‍ പഠനസംഘം നിരീക്ഷണം നടത്തി. കാല്‍പനിക പ്രണയം, വൈകാരിക പ്രണയം, കേവല സുഹൃദ് ബന്ധം എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് അവരെ തിരിച്ചത്. 18 മുതല്‍ 23 വയസ്സുവരെ പ്രായമുള്ള കൊളേജ് വിദ്യാര്‍ത്ഥികളേയും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ വിവാഹ ജീവിതം നയിച്ച മദ്ധ്യവയസ്കരേയും പഠനത്തിന് വിധേയമാക്കി.

WEBDUNIA|
പീഡനങ്ങളില്ലാത്ത കാല്‍പനികമായ പ്രണയമാണ് കൂടുതല്‍ സംതൃപ്തി ദായകമെന്നും കൂടുതല്‍ ശക്തമായതും കൂടുതല്‍ വിജയകരമായതെന്നും വ്യക്തമായതായി പഠനത്തിന് നേതൃത്വം കൊടുത്തവര്‍ പറയുന്നു. എന്നാല്‍ നൈമിഷിക സംതൃപ്തി നല്‍കാന്‍ വൈകാരിക പ്രണയത്തിനാണ് കഴിയുകയെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍റെ “റിവ്യൂ ഓഫ് ജനറല്‍ സൈക്കോളജി“യില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :