AISWARYA|
Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2017 (15:19 IST)
ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്ന സമയങ്ങളില്‍ ഒന്നാണ് വിവാഹ ദിവസം. ഇത് ഒരു ആഘോഷവും വിശ്വാസവും ആഗ്രഹവുമാണ്. ഒന്നിച്ചുള്ള ജീവിതത്തിൽ അപ്രതീക്ഷിതമായി ഒന്നും നടക്കരുതേ എന്നുള്ള പ്രാർത്ഥനയും ഈ സമയങ്ങളില്‍ ഉണ്ടാകും.
അതുപോലെ പ്രാധാന്യമുള്ള ഒന്നാണ് ഹണിമൂണ്‍. വിവാവഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് മാസമാണ് ഹണിമൂണെന്നു പറയുന്നത്. അതിന്‍ 40 ദിവസം പങ്കാളികള്‍ പരസ്പരം മനസിലാക്കുന്ന സമയമാണ്. ഈ കാലത്ത് രണ്ടുപേരും അവരുടെ ഏറ്റവും നല്ല സ്വഭാവം കൊണ്ട് ഇണയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. പിന്നീട് ജീവിതത്തിലേക്ക് കടക്കുമ്പോള്‍ നിരശയാകും ഫലമുണ്ടാകുക.
മധുവിധു കാലത്ത് തന്നെയാണ് സാധാരണ പെരുത്തക്കേടുകള്‍ ഉണ്ടാകുന്നത്. പിന്നീട് ഈ പെരുത്തക്കേടുകള്‍ പിണക്കങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. ഇത്തരം പിണക്കങ്ങള്‍ അധികം നീണ്ടുപോകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. തെറ്റുകള്‍ സംഭവിച്ചാല്‍ ക്ഷമ ചോദിക്കാന്‍ ഒരിക്കലും മടികാണിക്കരുത്. പറഞ്ഞു തീര്‍ക്കാവുന്ന പ്രശനങ്ങളേ എല്ലാവര്‍ക്കും ഉള്ളൂ. തെറ്റുകള്‍ തിരിച്ചറിഞ്ഞ് സ്വയം പരിഹാരം കണ്ടെത്തുന്നത് ദാമ്പത്ത്യ ജീവിതത്തില്‍ വളരെ നല്ലതാണ്.
ഹണിമൂണ്‍ കാലം കഴിയുമ്പോഴേക്കും ദമ്പതികളിലെ യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിയാന്‍ സാധിക്കും. പിന്നീട് ജീവിതം തുടങ്ങുമ്പോള്‍ ഹണിമൂണ്‍ കാലത്തുണ്ടായിരുന്നതു പോലെ മധുരതരമായ പെരുമാറ്റത്തിന് സാധിച്ചില്ലെന്നു വരും. അത് വഴക്കുകള്‍ക്ക് കാരണമാകും. ഇവ ഊതിവീര്‍പ്പിച്ച് വലിയ പ്രശ്‌നമാക്കി മാറ്റാതെ നോക്കണം.