പ്രണയത്തില്‍ ചേര്‍പ്പുകള്‍ കലരുമ്പോള്‍...

IFMIFM
സ്നേഹവും പ്രണയവും തമ്മില്‍ ഒരു നേര്‍ത്ത അതിര്‍വരമ്പാണുള്ളത്. സ്നേഹം തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സ്നേഹത്തിനൊപ്പം മിഥ്യാബോധത്തിന്‍റെ, സങ്കല്‍‌‌പ്പത്തിന്‍റെ ചില കൂടിച്ചേരലുകള്‍ കലര്‍ന്നതാണ് പ്രണയങ്ങള്‍. ബുദ്ധന്‍റെ തത്വ ചിന്തകളുമായി കൂട്ടിക്കുഴച്ചാല്‍ എല്ലാ പ്രശ്‌നങ്ങളുടെയും മൂല കാരണം ആശയാണ്.

സ്നേഹത്തിനു പകരം പ്രണയത്തില്‍ ചേര്‍ക്കലുകളാണ് കാര്യം തീരുമാനിക്കുന്നത്. അത് ഒരു വസ്തുവില്‍ സന്തോഷം മാത്രം കണ്ടെത്തുന്നതിനാ‍ല്‍ പ്രശ്‌നങ്ങള്‍ സ്ഥാനം പിടിക്കും. ചേര്‍ക്കലുകള്‍ എപ്പോഴും മിഥ്യാബോധത്തിന്‍റേതായിരിക്കും. സന്തോഷം നിറയ്‌ക്കാനും സമാധാനം നിറയ്‌ക്കാനുമാണ് സ്നേഹം ആഗ്രഹിക്കുന്നത്. പ്രണയത്തില്‍ ഭൂരിഭാഗവും ബന്ധങ്ങളിലും കഷ്ടതകളും ഇഛാഭംഗവുമാണ് ഫലം.

സ്നേഹം പല വിധത്തിലാണ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ളത്, ജോലിക്കാര്‍ തമ്മിലുള്ളത്, അയല്‍ക്കാര്‍ തമ്മിലുള്ളത്, പ്രണയികള്‍ തമ്മിലുള്ളത്, സുഹൃത്തുക്കള്‍ തമ്മിലുള്ളത് രാജ്യങ്ങള്‍ തമ്മിലുള്ളത് അങ്ങനെ പോകുന്നു.

WEBDUNIA|
പ്രണയം വേദനിപ്പിക്കുമോ? ഒരിക്കലുമില്ല. എന്നാല്‍ വേദനകള്‍ പ്രണയത്തിന്‍റെ ഭാഗമാണെന്നു മാത്രം. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ പരസ്പരം നല്ല വശങ്ങള്‍ മാത്രമാണ് കാണുന്നത്. സങ്കല്‍‌പ്പങ്ങളോട് യോജിക്കുന്നവയ്‌ക്ക് പിന്നാലെ സഞ്ചരിക്കുന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. കാമുകീകാമുകന്‍‌‌മാരെ സമര്‍ത്ഥമായി നിരീക്ഷിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :