ചരിത്രത്തിലെ തിരക്കേറിയ പ്രണയങ്ങള്‍

PROPRO
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്തെ നിലനിര്‍ത്തുന്നത് പ്രണയമാണ്. പ്രണയം മാംസ നിബദ്ധമോ അല്ലാത്തതോ ആകട്ടെ. പ്രണയം ലോകത്തെ ചുറ്റിച്ചിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. പ്രണയമില്ലാതെ ഒരു ദിവസം പോലും കഴിഞ്ഞു കൂടാന്‍ കഴിയാതിരുന്ന ശക്തരായ ഭരണാധികാരികളെ കുറിച്ച് കേള്‍ക്കൂ...

ഈജിപ്ഷ്യന്‍ റാണി ക്ലിയോപാട്ര ആയിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കാമുകി. ഒരോ രാത്രിയിലും 100 കണക്കിന് ആള്‍ക്കാരെ ക്ലിയോപാട്ര പ്രണയാവേശം തിര്‍ക്കാനായി ഉപയോഗിച്ചിരുന്നു എന്നാണ് കഥ. സന്തോഷത്തിനായി കരുത്തരും സുന്ദരന്‍‌മാരുമായ അടിമകളെ പാര്‍പ്പിക്കാന്‍ ഒരു ക്ഷേത്രം തന്നെ അവര്‍ പണിതിരുന്നതായിട്ട് ചരിത്രം പറയുന്നു.

റോമന്‍ ചക്രവര്‍ത്തിനിയായിരുന്ന തിയഡോറ ഓരോ രാത്രിയിലും 10 കാമുകന്‍മാരെ പ്രാപിച്ചിരുന്നതിനു പിന്നാലെ 30 ജോലിക്കാരെ പ്രഭാതത്തിലും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. തന്‍റെ ഭരണകാലത്ത് ശലോമോന്‍ രാജാവിന് ഭാര്യമാര്‍ 700 ആയിരുന്നു ഉണ്ടായിരുന്നത്. ഇതിനു പുറമേ 60 മുതല്‍ 300 ല്‍ അധികം വെപ്പാട്ടികളും ഉണ്ടായിരുന്നത്രെ.

എഴുത്തുകാരനും സാഹസികനും ഒക്കെയായിരുന്ന ഇറ്റാലിയന്‍ ജിയോവാനി ജിയാക്കോമോ കസനോവയ്‌ക്കും ചരിത്രത്തിലെ ഒന്നാന്തരം കാമുകന്‍‌മാരുടെ പട്ടികയില്‍ സ്ഥാനമുണ്ട്. ജിയോവാന്നി ഉപയോഗിച്ച സ്ത്രീകളുടെ എണ്ണം ആയിരത്തിനു അപ്പുറത്തേക്ക് വരുമെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇവരില്‍ 116 വനിതകളുടെ പേരുകള്‍ സ്വന്തം ഓര്‍മ്മ കുറിപ്പുകളില്‍ രേഖപ്പെടുത്താനും ജിയോവാന്നി മറന്നില്ല.

ജിയോവാനി ജിയാക്കോമോ കസനോവയുടെ പ്രത്യേകത സുഹൃത്തുക്കളുടെ ഭാര്യമാരും പെണ്മക്കളെയും ആയിരുന്നു പ്രണയിച്ചിരുന്നത് എന്നതാണ്. ഒരു സമയം രണ്ട് തവണ കാമുകിമാരെ ഉപയോഗിച്ചിരുന്ന ജിയോവാന്നി രണ്ടാമത്തെ തവണത്തെ പ്രണയത്തിനു മാത്രമായി ഒരു ബാത്ത് ടബ്ബ് വരെ നിര്‍മ്മിച്ചിരുന്നു.

രാജ്യം ദരിദ്രമായിരുന്നെങ്കിലും ടോഗോയിലെ രാജാവ് ലെപ്പേട്ടാങ്കാ രണ്ടാമനും പ്രണയ കാര്യത്തില്‍ സമ്പന്നനായിരുന്നു. ക്യാപ്റ്റന്‍ കുക്ക് 1777 ല്‍ കണ്ടു മുട്ടിയ 80 കാരനായിരുന്ന ഏകാധിപധിയുടെ ദൌര്‍ബല്യം കന്യകമാരായിരുന്നു. കന്യകാത്വം നശിപ്പിക്കുന്നത് തന്‍റെ നിയോഗം ആണെന്നാണ് ലെപ്പേട്ടെങ്കോ ഇതിനു പറഞ്ഞിരുന്ന ന്യായീകരണം. ഒരു ദിവസം എട്ട് മുതല്‍ പത്ത് തവണ വരെ സ്വന്തം നാട്ടിലെ കന്യകമാരെ ഈ ഭരണാധികാരി പ്രണയാവേശം തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്നു.

WEBDUNIA|
ഇതില്‍ നിന്നും വ്യത്യാസമാണ് അമേരിക്കന്‍ നടി ക്ലാരാ ബോവിന്‍റെ കാര്യം. 1927 മുഴുവനും സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ തണ്ടറിംഗ് ഹെര്‍ഡ് ഫുട്ബോള്‍ ടീമംഗങ്ങളെ മുഴുവന്‍ രസിപ്പിക്കുക ആയിരുന്നു തന്‍റെ ജോലിയെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീടായിരുന്നത്രേ അഭിനയ രംഗത്തേക്ക് എത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും പ്രണയത്തിന്‍റെ രസം മനസ്സിലാക്കാതെ പോയ പ്രമുഖരും ചരിത്രത്തിലുണ്ട് എന്നതും വസ്തുതയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :