ഹലോ പറയൂ എല്ലാവരോടും

ലോക സൗഹൃദം സാഹോദര്യം എന്നിവയാണ് ഹലോ ദിനം ഉദ്ദേശിക്കുന്നത്

WEBDUNIA|
ഹലോ പറയൂ എല്ലാവരോടും

നമുക്ക് ഹലോ പറയാം. അങ്ങനെ ഒരു ആഗോള ആഘോഷത്തില്‍ പങ്കാളിയാവുകയും ചെയ്യാം.

നവംബര്‍ 21 ലോക ഹലോ ദിനമാണ്. ഈ ദിവസം പത്തുപേരോടെങ്കിലും ഹലോ എന്നു പറഞ്ഞാല്‍ നമ്മള്‍ ഈ ആഘോഷത്തില്‍ പങ്കുചേരുകയായി.

അതുകൊണ്ട് പത്തായി ചുരുക്കണ്ട, ആരോടും ഇന്ന് ധൈര്യമായി ഹലോ പറഞ്ഞ് അഭിവാദനം നടത്താം. പക്ഷെ, എല്ലാറ്റിനും ഒരു ഔചിത്യം വേണമെന്നു മാത്രം.

ലോക സൗഹൃദം സാഹോദര്യം എന്നിവയാണ് ഹലോ ദിനം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു സൗഹൃ ദ പശ്ഛാത്തലമല്ല ഈ ദിനത്തിന്‍റെ പിറവിക്കു പിന്നില്‍. മറിച്ച് സംഘര്‍ഷത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീഷണമായ നാളുകള്‍ക്കൊടുവിലാണ് ഹലോ ദിനം പിറന്നത്.

1973 ല്‍ ഇസ്രയേല്‍-ഈജിപ്ത് തര്‍ക്കമില്ലാതായി സമാധാനമുണ്ടായ ദിവസമായിരുന്നു ഹലോ ദിനത്തിന്‍റെ തുടക്കം. 180 രാജ്യങ്ങള്‍ ഈ ദിനം വളരെ ഉത്സാഹത്തോടുകൂടി ആഘോഷിക്കുന്നു. നോബല്‍ സമ്മാന ജേതാക്കളായ നാല്‍പതോളം പേര്‍ ഈ ദിവസത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.

ചെറുതെങ്കിലും ഹലോ എന്ന വാക്കിന് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വാസം. ശരിയായിരിക്കാം. ലോകത്തിലിന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കാണ് ഹലോ. ടെലിഫോണ്‍ ചെയ്യുമ്പോള്‍ ലോകത്തെമ്പാടും ആളുകള്‍ അഭിവാദനം ചെയ്യുന്നത് ഹലോ എന്നു പറഞ്ഞാണ്. തമ്മില്‍ കാണുമ്പോഴും കൈപിടിച്ചു കുലുക്കുമ്പോഴും ഹലോ എന്നു പറയാറുണ്ട്.

ഇന്‍റര്‍നെറ്റ് വ്യാപകമായ ആധുനിക യുഗത്തില്‍ യുവതലമുറ ഹലോയുടെ വകഭേദങ്ങളായ ഹായ് യും ഹി യും ഉപയോഗിക്കുന്നുണ്ടെന്നു മാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :