സാഹചര്യം മാറാന്‍ തുടങ്ങുന്നു. സംഭാഷണരീതികളും മാറ്റങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കും. ‘ നീയല്ലെ അന്നു പറഞ്ഞത് നിനക്ക് ഇത് ഇഷ്ടമാണെന്ന് ഇപ്പൊഴെന്താ ഇങ്ങനെ ’. യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞു. ഇരുവര്‍ക്കും അവരവരുടേതായ വിശദീകരണങ്ങള്‍. ‘ഇത്രയും നാള് ഞാന്‍ എന്‍റെ ഇഷ്ടങ്ങള്‍ മാറ്റിവച്ചില്ലെ ഇപ്പോഴെങ്കിലും അവള്‍ക്ക്/അവന് അതൊന്ന് അംഗീകരിച്ചാല്ലെന്താ’. നിസാര കാര്യങ്ങളായ നിറവും ഐസ്ക്രീം ഒന്നുമാവില്ല ഇപ്പോള്‍ പ്രശനം. അതിലും വലിയ കാര്യങ്ങളിലേക്ക് കടന്നിട്ടുണ്ടാവും ഇരുവരും.
ഈ സ്വരച്ചേര്‍ച്ചയിലായ്മകള്‍ എങ്ങനെ ഒഴിവാക്കാം, ഒന്ന് ചിന്തിക്കാം അല്ലെ?
ഒരാളെ ഇഷ്ടപ്പെട്ട് അവരോട് പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പൂര്‍ണമായുംപാലിക്കുക. അവനവനോട് തന്നെയും പ്രണയിക്കുന്ന ആളോടും. സ്വന്തം ഇഷ്ടങ്ങളേയും താല്പര്യങ്ങളേയും മറച്ചുവയ്ക്കാതെ കാര്യങ്ങള്‍ തുറന്നു പറയുക. നിങ്ങള്‍ക്ക് ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്നു വരുത്തി സ്നേഹം നേടിയെടുക്കാന്‍ ശ്രമിക്കരുത്. അത് നിലനില്‍ക്കുകയില്ല.
നിങ്ങളില്‍ ഒരു പ്രത്യേക കഴിവുള്ളതുക്കൊണ്ട് ഒരാള്‍ നിങ്ങളെ പ്രണയിക്കുകയാണെങ്കില്‍ അവര്‍ പ്രണയിക്കുന്നത് നിങ്ങളെയല്ല മറിച്ച് നിങ്ങളിലെ ആ കഴിവിനെ മാത്രമാണ്. അവര്‍ക്ക് ഒരു ചിരി സമ്മാനമായി നല്‍കി പിന്‍മാറുക.ഗുണങ്ങളും കുറവുകളും പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുക. ഇണയ്ക്ക് മേല്‍ തോന്നുന്ന അധികാരം പ്രണയത്തിന്‍റെ ഉപോത്പന്നമാണ്. ഇത് സ്വാര്‍ത്ഥതയായി പരിണമിക്കാതിരിക്കാന്‍ ശ്രമിക്കുക. അങ്ങനെയായാല്‍ പരസ്പര വിശ്വാസം തകരലായിരിക്കും ഫലം.
ഞാനാണ് ശരി എന്ന് ധാരണ പുലര്‍ത്തിക്കൊണ്ട് സ്വന്തം തീരുമാനങ്ങളെ കാമുകനൊ/കാമുകിക്കൊ മേല്‍ അടിച്ചേല്പിക്കതിരിക്കുക.എന്ത് തീരുമാനമെടുക്കുമ്പോഴും ഇണയുടെ അഭിപ്രായങ്ങള്‍ക്കും വില നല്‍കുക. എപ്പോഴും ഒരാളുടെ തീരുമാനങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരുന്നാല്‍ ഭാവിയിലെ പ്രതികരണം ഒരുപക്ഷെ ബന്ധത്തെ തന്നെ തച്ചുടച്ചേക്കാം.