സ്കന്ദഷഷ്ഠി -കുടുംബസൗഖ്യത്തിനും സൗഭാഗ്യത്തിനും

WEBDUNIA|
സ്കന്ദഷഷ്ഠി:ഐതീഹ്യം

സപ്തമഹര്‍ഷികളില്‍ ശ്രേഷ്ഠനാകാന്‍ നാരദമഹര്‍ഷിക്ക് ഒരാഗ്രഹം. അദ്ദേഹം ഗണപതിയുടെ ഉപദേശം തേടി. സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തില്‍കൂടിയും കാര്‍ത്തികേയ വ്രതത്തില്‍ കൂടിയും സുബ്രഹ്മണ്യനെ സംപ്രീതനാക്കാമെങ്കില്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് ഗണപതി നാരദനെ ഉപദേശിച്ചു.

നാരദമുനി ഷണ്‍മുഖനെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. സ്കന്ദദേവന്‍റെ മാഹാത്മ്യങ്ങള്‍ ആലപിച്ചു. അങ്ങനെ ഇഷ്ടകാര്യ സിദ്ധി ലഭിച്ച നാരദന്‍ ശ്രേഷ്ഠനായിത്തീര്‍ന്നു.

അഗസ്ത്യമഹര്‍ഷിയുമായി ബന്ധപ്പെട്ടും ഒരു ഐതീഹ്യമുണ്ട്. അഗസ്ത്യന്‍ സ്കന്ദ പൂജയിലൂടെ കുമാരനെ പ്രത്യക്ഷപ്പെടുത്തി പ്രണവ മന്ത്രി മഹാത്മ്യം ഗ്രഹിച്ച് സര്‍വ്വജ്ഞാനിയായി തീര്‍ന്നു.

വസിഷ്ടമഹര്‍ഷിയുടെ ഉപദേശ പ്രകാരം സ്കന്ദഷഷ്ഠി അനുഷ്ടിച്ച മുചുകുന്ദ ചക്രവര്‍ത്തിക്ക് മുന്നില്‍ മധുരാരൂഢനായ സ്കന്ദസ്വാമി പരിവാരസമേതം ദര്‍ശനമരുളുകയും സര്‍വ്വാഭീഷ്ട പ്രസാദങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു.

ഒന്‍പത് വര്‍ഷംകൊണ്ട് ശ്രീപാര്‍വ്വതി 108 ഷഷ്ഠിവ്രതം അനുഷ്ടിച്ചുവെന്നാണ് വിശ്വാസം.


ഷഷ്ഠി അനുഷ്ഠാനം പലതരം

വൃശ്ചികത്തില്‍ ആരംഭിച്ച് തുലാമാസത്തില്‍ അവസാനിക്കുന്ന വിധം ഒരു വര്‍ഷത്തില്‍ 12 ഷഷ്ഠി അനുഷ്ടിക്കാറുണ്ട്.

ഒന്‍പത് വര്‍ഷം കൊണ്ട് 108 ഷഷ്ഠിയും അനുഷ്ടിക്കാറുണ്ട്.

ഒന്നാം സംവത്സരത്തില്‍ പാല്‍പ്പായസവും രണ്ടാം സംവത്സരത്തില്‍ ശര്‍ക്കരപായസവും മൂന്നാം സംവത്സരത്തില്‍ വെള്ള നിവേദ്യവും നാലാ സംവത്സരത്തില്‍ അപ്പവും അഞ്ചാം സംവത്സരത്തില്‍ മോദകവും ആറാം സംവത്സരത്തില്‍ പശുവിന്‍പാലും ഏഴാം സംവത്സരത്തില്‍ ഇളനീരും എട്ടാം സംവത്സരത്തില്‍ പാനകവും ഒന്‍പതാം സംവത്സരത്തില്‍ ഏഴുമണി കുരുമുളകും നേദിക്കുന്നതാണ് വ്രതവിധി.

അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമെടുത്ത് ക്ഷേത്രത്തില്‍ താമസിക്കുന്ന കഠിനഷഷ്ഠിയും ചിലര്‍ നോക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :