അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ വ്യക്തിത്വങ്ങള്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു 2007. സമാധാനത്തിന്‍റെ നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാരനായ ഡോ.രാജേന്ദ്ര പച്ചൌരി രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചു.
സമാധാനത്തിന്‍റെ നോബല്‍ സമ്മാനം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അല്‍ ഗോറും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ കാര്യ സമിതിയായ ഐപിസിസിയുമാണ് പങ്കിട്ടത്. ഐപിസിസിയുടെ അധ്യക്ഷന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ രാജേന്ദ്ര പച്ചൌരിയും.
മനുഷ്യ ചെയ്തികള്‍ മൂലം കാലാവസ്ഥയ്ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിനാണ് ഐപിസിസി അംഗീകരിക്കപ്പെട്ടത്.
ലോകത്തെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഇന്ത്യക്കാരനായ രാജേന്ദ്ര പച്ചൌരി. പച്ചൌരിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ അതീവ ശ്രദ്ധയോടെയാണ് ലോകം നോക്കി കാണുന്നത്.
ഡോ. രാജേന്ദ്ര പച്ചൌരി 2002 ലാണ് ഐ പി സി സിയുടെ അധ്യക്ഷനായത്. രാജേന്ദ്ര പച്ചൌരിക്ക് 2001 ല്‍ പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ജി ആന്‍റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലും നിരവധി ഇന്ത്യന്‍ പൊതുമേഖല കമ്പനികളുടെ ഭരണ സമിതികളില്‍ അംഗവുമാണ് ഡോ.രാജേന്ദ്ര പച്ചൌരി.