ഗ്രഹണത്തില്‍ റിപ്പബ്ലിക് ദിനാഘോഷം

WEBDUNIA|
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിനൊരു പ്രത്യേകതയുണ്ട്. സൂര്യഗ്രഹണത്തിന്റെ അകമ്പടിയോടെയാണ് ജനുവരി ഇരുപത്തിയാറെത്തുന്നത്. ഉച്ചകഴിഞ്ഞ്‌ 3-10 മുതല്‍ 3-30 വരെയാണ്‌ ഭാഗിക സൂര്യഗ്രഹണമുണ്ടാവുക. 3.16 -നായിരിക്കും ഏറ്റവും തീവ്രമായ ഗ്രഹണം.

ഇത് ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ സൂര്യഗ്രഹണം ഉണ്ടാവുന്നത്. അരുണാചല്‍പ്രദേശ്‌, നാഗാലാന്‍ഡ്‌, അസം, മേഘാലയ, മിസോറം, കൊല്‍ക്കത്ത, ഒറീസ്സ, ആന്ധ്ര, തമിഴ്‌നാട്‌, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്ന് റിപ്പബ്ലിക് ദിനത്തിലെ സൂര്യഗ്രഹണം കാണാനാവും. എന്നാല്‍ കേരളമടക്കമുള്ള ചില സ്ഥലങ്ങളില്‍ ഗ്രഹണം ഭാഗികമായിരിക്കും.

സൂര്യനും ഭൂമിക്കുമിടയിലൂടെ ചന്ദ്രന്‍ കടന്നു പോകുമ്പോഴാണ്‌ സൂര്യഗ്രഹണം സംഭവിക്കുന്നത്‌. ഈ സമയത്ത് സൂര്യന്‍ മുഴുവനായോ ഭാഗികമായോ നിഴലിലാവുന്നു. ഈ സമയത്ത് മാരകമായ രശ്മികള്‍ ഭൌമമണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍ ഇടയുള്ളതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണസൂര്യനെ നോക്കാന്‍ പാടില്ല.

ദക്ഷിണാഫ്രിക്കയിലെ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലാണ് സൂര്യഗ്രഹണം തുടങ്ങുകയെന്ന് ബെം‌ഗളൂരിലെ ജവഹര്‍ നെഹ്രു പ്ലാനിറ്റോറിയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെയാണെത്രെ ചന്ദ്രന്റെ നിഴല്‍ ആദ്യമായി ഭൂമിയില്‍ പതിക്കുക. ദക്ഷിണ ചൈനാ സമുദ്രമായിരിക്കും ഗ്രഹണത്തിന്റെ അവസാന സ്ഥലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :