മൌലിക കടമകള്‍

Constitution of India
PROPRO
ഇന്ത്യയുടെ ഭരണഘടനയില്‍ മൌലിക അവകാശങ്ങള്‍ മാത്രമല്ല മൌലിക കടമകള്‍ കൂടി എടുത്തുപറയുന്നുണ്ട്. പൌരന് മൌലികമായ ചില കര്‍ത്തവ്യങ്ങള്‍, കടമകള്‍ (ഫണ്ടമെന്‍റല്‍ ഡ്യൂട്ടീസ്) നിര്‍വ്വഹിക്കാനുണ്ട് എന്ന് ഭരണഘടന അനുശാസിക്കുന്നു.

1. ഭരണഘടന അനുസരിക്കുക. ഭരണഘടനയേയും ദേശീയ ഗാനത്തേയും ദേശീയ പതാകയേയും ആദരിക്കുക.

2. സ്വാതന്ത്ര്യ സമരത്തിന് ഉത്തേജനം പകര്‍ന്ന ഉന്നതമായ ആദര്‍ശങ്ങള്‍ പിന്തുടരുക.

3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.

4. രാജ്യരക്ഷാ പ്രവര്‍ത്തനത്തിനും രാഷ്ട്ര സേവനത്തിനും സന്നദ്ധരാവുക.

5. മത ഭാഷാ പ്രദേശ വിഭാഗ വൈജാത്യങ്ങള്‍ക്ക് അതീതമായി എല്ലാവര്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്തുക.

6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുക, ബഹുമാനിക്കുക.

7. പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വനം, തടാകം, നദികള്‍, വന്യജീവികള്‍ എന്നിവ കാത്തു സൂക്ഷിക്കുക. ജീവനുള്ളവയോട് അനുകമ്പ കാട്ടുക.

8. ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വികസിപ്പിക്കുക.

9. പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.

10. എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്‍റെ പാതയില്‍ മുന്നേറാന്‍ സഹായിക്കുക.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :