ഇന്ത്യന്‍ റിപബ്ലിക്കും ഭരണഘടനയും

Indian Constitution
PROPRO
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപബ്ലിക് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ റിപബ്ലിക്കായത് 1950 ജനുവരി 26 നാണ്. ഇന്ത്യയെ റിപബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന അന്നാണ് നിലവില്‍ വന്നത്.

ഇന്ത്യയുടെ പരമാധികാരിയായ രാഷ്ട്രപതി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയായിരിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതായത് ഏതെങ്കിലും വ്യക്തിയുടേയോ കക്ഷിയുടേയോ സര്‍വ്വാധിപത്യം ഇന്ത്യയില്‍ ഒരിക്കലും നിലനില്‍ക്കുകയില്ല എന്നര്‍ത്ഥം.

രാഷ്ട്ര ഭരണത്തിന്‍റെ അടിസ്ഥാന നിയമങ്ങളുടെ സംഹിതയാണ് ഭരണഘടന. പൌരന്‍, ഭരണസംവിധാനം, ഭരണകൂടത്തിന്‍റെ അധികാരങ്ങള്‍, ചുമതലകള്‍, പൌരന്‍‌മാരുടെ കടമകള്‍, അവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ഭരണഘടന നിര്‍വചിക്കുകയും വിവരിക്കുകയും ചെയ്യുന്നു.

നിയമങ്ങള്‍ ഉണ്ടാക്കുന്നതാവട്ടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ അല്ലെങ്കില്‍ ജനപ്രതിനിധികളുടെ സഭയാണ്. അതാണ് പാര്‍ലമെന്‍റ്.

1935 ലെ ഗവണ്‍‌മെന്‍റ് ഓഫ് ഇന്ത്യ ആക്റ്റും 1946 ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനും അനുസരിച്ച് സ്ഥാപിതമായ ഭരണഘടനാ നിര്‍മ്മാണ സമിതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുകയും പിന്നീട് അത് അംഗീകരിക്കുകയും ചെയ്തത്. 1949 നവംബര്‍ 26 ന്‍് ഭരണഘടനാ നിര്‍മ്മാണ സമിതി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 ന് അത് പ്രാബല്യത്തില്‍ വന്നു.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയാണ്. തുടക്കത്തില്‍ ഇതില്‍ 395 വകുപ്പുകളും (ആര്‍ട്ടിക്കിള്‍സ്) 8 പട്ടികകളും (ഷെഡ്യൂള്‍സ്) 22 ഭാഗങ്ങളും (പാര്‍ട്ട്‌സ്) ഉണ്ടായിരുന്നു. ഇപ്പോള്‍ നാനൂറിലേറെ വകുപ്പുകളും 12 ലേറെ പട്ടികകളും ഉണ്ട്.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :