അഭിമാനമായി ഇന്ത്യന്‍ സൈന്യം

WD
ബംഗ്ലാദേശ്, പാകിസ്ഥാന്‍, മ്യാന്‍‌മാര്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ പട്ടാളമാണ് ഭരിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ റിപ്പബ്ലികിന്‍റെ അമ്പത്തിയൊമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ഇതു വരെ ഇന്ത്യന്‍ സൈന്യം ഭരണത്തില്‍ കൈകടത്തിയിട്ടില്ല.

ഒരു കാലത്ത് കരസേന മേധാവിയായിരുന്ന മനേക് ഷാ ഭരണം പിടിച്ചെടുക്കുമോയെന്ന ഭയം ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു എന്നും അതു കൊണ്ടാണ് അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതു വരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

1948 ല്‍ ഹൈദരാബാദിനെ മോചിപ്പിക്കല്‍, 1961 ല്‍ ഗോവയെ മോചിപ്പിക്കല്‍, 1961 ലെ ഇന്തോ-പാക് യുദ്ധം, 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം എന്നിവയില്‍ ഇന്ത്യന്‍ സൈന്യം കരുത്ത് തെളിയിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്‍റെ മൊത്തം സംഘബലം 2414700 ആണ്. ഇന്ത്യന്‍ വായുസേന 1932 ഒക്‍ടോബര്‍ എട്ടിനാണ് സ്ഥാപിക്കപ്പെട്ടത്. 1130 പോര്‍ വിമാനങ്ങള്‍ സ്വന്തമായുള്ള വായുസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേന വിഭാഗമാണ്.

ഇന്ത്യന്‍ കരസേനയുടെ ആള്‍ ബലം 2.5 മില്യണാണ്. ഐക്യരാഷ്ട്ര സഭയുടെ ദൌത്യങ്ങളില്‍ ഇന്ത്യന്‍ കരസേന സഹകരിച്ചു വരുന്നു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കരസേന മികച്ച പ്രകടനം കാഴ്‌ചവെച്ചു.

ഇന്ത്യന്‍ നാവികസേനക്ക് 55000 അംഗങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നാവിക സേനയാണിത്. 155 കപ്പലുകള്‍ സ്വന്തമായുണ്ട്. ഐ.എന്‍.എസ് വിരാടെന്ന വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ നാവിക സേനയുടെ അഭിമാന ചിഹ്നമാണ്.

WEBDUNIA|
2007 ല്‍ ഇന്ത്യന്‍ നാവികസേന ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന് സംയുക്ത നാവിക അഭ്യാസപ്രകടനം നടത്തി. ഇതിനു പുറമെ ആ വര്‍ഷം ഇന്ത്യന്‍ കരസേന ചൈനയുമായും സംയുക്ത സൈനിക അഭ്യാസപ്രകടനം നടത്തി. റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാഷ്‌ട്രങ്ങളുമായി ഇന്ത്യ സൈനിക സഹകരണം നടത്തിവരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :