ഇന്ത്യയുടെ ഭരണഘടനയില്‍ മൌലിക അവകാശങ്ങള്‍ മാത്രമല്ല മൌലിക കടമകള്‍ കൂടി എടുത്തുപറയുന്നുണ്ട്. പൌരന് മൌലികമായ ചില കര്‍ത്തവ്യങ്ങള്‍, കടമകള്‍ (ഫണ്ടമെന്റല്‍ ഡ്യൂട്ടീസ്) നിര്‍വ്വഹിക്കാനുണ്ട് എന്ന് ഭരണഘടന അനുശാസിക്കുന്നു.
1. ഭരണഘടന അനുസരിക്കുക. ഭരണഘടനയേയും ദേശീയ ഗാനത്തേയും ദേശീയ പതാകയേയും ആദരിക്കുക.
2. സ്വാതന്ത്ര്യ സമരത്തിന് ഉത്തേജനം പകര്‍ന്ന ഉന്നതമായ ആദര്‍ശങ്ങള്‍ പിന്തുടരുക.
3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.