സിദ്ധനാഥ് മഹാദേവന്‍
|
വ്യാപാരത്തിനും കച്ചവടത്തിനും പേര് കേട്ട സ്ഥലമായിരുന്നു ഇവിടം. ഐഹീഹ്യ പ്രകാരം ഈ ക്ഷേത്രത്തിലെ ശിവലിംഗം നാല് സിദ്ധ സന്യസിമാര്‍ ചേര്‍ന്നാണ് സ്ഥാപിച്ചത്. സത്യയുഗത്തില്‍ ജീവിച്ചിരുന്ന സനന്ദ്, സനക്, സനാഥന്‍, സനത് കുമാര്‍ എന്നീ സന്യാസിമാരാണ് ശിവലിംഗം സ്ഥാപിച്ചതെന്നതിനാല്‍ സിദ്ധനാഥനെന്ന് പേര് വന്നുവെന്നാണ് പറയപ്പെടുന്നത്.
ക്ഷേത്ര ശിഖരം കൃസ്തുവിന് മുന്‍പ് 3094 ല്‍ ആണ് നിര്‍മ്മിച്ചതെന്ന് വിശസിക്കപ്പെടുന്നു. അദ്യം കിഴക്ക് ദിക്ക് അഭിമുഖമായി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ഭീമ സേനന്‍ ആണ് പടിഞ്ഞാറോട്ട് തിരിച്ച് വച്ചതെന്നാണ് വിശ്വാസം.
എല്ലാ ദിവസവും രാവിലെ നദീതടത്തിലെ മണ്ണില്‍ കാല്‍ പാടുകള്‍ക്ക് സമാനമായ പാടുകള്‍ പതിഞ്ഞ് കിടക്കാറുണ്ടെന്നും
| WD | WD |
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
|
ഈ ക്ഷേത്രം 10, 11 നൂറ്റാണ്ടുകളില്‍ ചന്ദല്‍, പര്‍മര്‍ രാജവംശങ്ങള്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. ക്ഷേത്രത്തിലെ ശില്പവേലകള്‍ അതിമനോഹരമാണ്. ക്ഷേത്രത്തിലെ ചുമരുകളും സ്തൂപങ്ങളും ഭഗവാന്‍ ശിവന്‍, ഭൈരവന്‍, ഗണപതി, ചാമുണ്ഡി, ഇന്ദ്രന്‍, മറ്റ് ദേവീ ദേവന്മാര്‍ എന്നിവരുടെ ശില്പങ്ങളാല്‍ അലംകൃതമാണ്.
ശ്രാവണമാസത്തില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രകൃതി കനിഞ്ഞനുഗ്രഹിക്കുന്നു. വൃക്ഷലതാദികള്‍ പച്ച പുതച്ച് നില്‍ക്കുന്ന കാഴ്ച നയനാനദകരമാണ്.
എത്താനുളള മാര്‍ഗ്ഗം
| WD | WD |
