ക്ഷേത്രവളപ്പിനുള്ളില്‍ എട്ടോളം കിണറുകളുണ്ട്. മനുദേവി, ഗണപതി, മാതാ അന്നപൂര്‍ണ്ണ, ശിവലിംഗം തുടങ്ങിയവ ക്ഷേത്രം പണിതുകൊണ്ടിരിക്കെ ഇവിടെ നിന്നു കണ്ടെത്തുകയായിരുന്നു. ചെറുകുന്നുകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രത്തിനു മുന്നില്‍ ‘കവ്‌താല്‍’ എന്ന വെള്ളച്ചാട്ടമുണ്ട്. 400 അടി താഴ്ചയിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്.
വര്‍ഷത്തില്‍ നാലുതവണ വിശ്വാസികള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. നവരാത്രി കാലത്തെ പത്തുദിവസവും തീര്‍ത്ഥാടകര്‍ ഇവിടെ ദര്‍ശനം നടത്തും. മനുദേവിയുടെ അനുഗ്രഹം തേടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ ഇവിടെയെത്തുന്നു. സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനായി നവവധൂവരന്മാര്‍ ഇവിടെയെത്തി ദര്‍ശനം നടത്തിയാല്‍ മതിയെന്ന് മഹാരാഷ്ട്രയില്‍ വിശ്വാസമുണ്ട്. നേരത്തെ സാത്‌പുരയിലെ വനങ്ങള്‍ കടന്നു വേണമായിരുന്നു ഭക്തര്‍ക്ക് മനുദേവിയുടെ സവിധത്തില്‍ എത്താന്‍. ഇപ്പോള്‍ മഹാരാഷ്ട്രാ സര്‍ക്കാരും സത്‌പുരയിലെ മനുദേവി ട്രസ്റ്റും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് വഴി നിര്‍മ്മിച്ചിട്ടുണ്ട്.
WD
WD
എത്തിച്ചേരാനുള്ള മാര്‍ഗ്ഗം:- റോഡു വഴി- ഭുസാവലില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയാണ് യാവല്‍. ഇവിടെ നിന്ന് മനുദേവി ക്ഷേത്രത്തിലേക്ക് ബസ്സ് സര്‍വ്വീസ് ഉണ്ട്.
റെയില്‍ മാര്‍ഗ്ഗം- ഭുസാവല്‍ റെയില്‍വേ സ്റ്റേഷന്‍ എല്ലാ പ്രധാന പാതകളുമായും ബന്ധപ്പെട്ടു കിടക്കുന്നു.
WEBDUNIA|
വ്യോമമാര്‍ഗ്ഗം:- ഏറ്റവുമടുത്ത വിമാനത്താവളം ഔറംഗബാദ് ആണ് (175 കിലോമീറ്റര്‍)