ശബരിമല സന്നിധാനത്തെ തിരക്കിന് നേരിയ ശമനം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (13:18 IST)
സന്നിധാനത്തെ തിരക്കിന് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കുറവ് സമയമാണ് ഇന്നലെ അയ്യപ്പഭക്തര്‍ ക്യൂവില്‍ നിന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ 13 മണിക്കൂറില്‍ കൂടുതല്‍ അയ്യപ്പഭക്തര്‍ വരികളില്‍ കാത്ത് നിന്നു.

ഇന്നലെ മലകയറിയത് 47,000 ഭക്തരാണ്. നടപ്പന്തലുകളിലെയും യൂ കോംപ്ലക്സുകളിലെയും കാത്തിരിപ്പിന്റെ സമയം കുറഞ്ഞിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പത്തനംതിട്ടയിലും എരുമേലിയിലും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെ തിരക്ക് മാറുന്നതിന് അനുസരിച്ചാണ് ഇവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ വിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :