ശബരിമല മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജനുവരി 2022 (13:37 IST)
മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും. അതേസമയം കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പര്‍ണശാലകള്‍ കെട്ടാന്‍ ഇപ്രാവശ്യവും അനുമതിയില്ല. നാളെ എഴുപതിനായിരം പേര്‍ക്കാണ് സന്നിധാനത്ത് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :