സിന്‍‌ഗാജി മഹാരാജ്

WDWD
തന്‍റെ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ശ്രാവണ്‍ ശുക്ലത്തിലെ ഒന്‍പതാമത് ദിവസമാണ് സിന്‍‌ഗാജി മഹാരാജ് ദേഹം വെടിഞ്ഞത്. എന്നാല്‍,അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ കഴിഞ്ഞില്ല എന്നാണ് പറയപ്പെടുന്നത്. ഇരിക്കുന്ന ശൈലിയില്‍ സമാധി ആകണമെന്നായിരുന്നു സിന്‍‌ഗാജി മഹാരാജിന്‍റെ ആഗ്രഹം. അത് നടക്കാത്തതിനാല്‍ ആറ് മാസത്തിന് ശേഷം ശിഷ്യര്‍ക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ അദ്ദേഹം തന്‍റെ ശരീരം ഇരിക്കുന്ന ശൈലിയില്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ശിഷ്യര്‍ അപ്രകാരം ചെയ്തുവെന്നുമാണ് കരുതുന്നത്.

ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം നര്‍മ്മദ നദീതടപദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭീഷണിയിലാണ്. ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ ചുറ്റിലും 60 അടി ഉയരമുള്ള കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ക്ഷേത്രത്തിന്‍റെ താഴെ പഴയ ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സിന്‍‌ഗാജിയുടെ പാദമുദ്രകള്‍ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.

ഇവിടെ വന്ന് സ്വസ്തിക ചിഹ്നം തിരിച്ച് വരയ്ക്കുന്നതിലുടെ തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ആഗ്രഹപൂര്‍ത്തീകരണത്തിന് ശേഷം ഭക്തര്‍ വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി സ്വസ്തിക ചിഹ്നം നേരെ
WDWD
വരയ്ക്കുന്നു. സിന്‍‌ഗാജിയുടെ സ്മരണയ്ക്കായി ‘ശരത് പൂര്‍ണ്ണിമ’ വേളയില്‍ ക്ഷേത്രത്തില്‍ ഉത്സവം സംഘടിപ്പിക്കുന്നു.


എത്താനുള്ള മാര്‍ഗ്ഗം

റോഡ്: ഖണ്ഡവയില്‍ നിന്ന് 30 മിനിട്ട് ഇടവിട്ട് ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

റെയില്‍‌വേ: ക്ഷേത്രത്തിന് അടുത്ത സ്റ്റേഷനായ ബീഡിലേക്ക് തീവണ്ടി മാര്‍ഗ്ഗം എത്താം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :