കാകഡ് ആരതി, ഗണേശാത്രവശീര്‍ഷിനൊപ്പമുളള ഭൂപാലി, പ്രദക്ഷിണം, നവഗ്രഹ ജപം, വേദപാരായണം തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ ദിവസവും നടക്കുന്നുണ്ട്. ഭക്തരെ ഗണപതി ഭഗവാന്‍ ഒരിക്കലും നിരാശരാക്കില്ലെന്ന് വിശ്വാസമുണ്ട്.
എല്ലാ വര്‍ഷവും ഗണേശോത്സവ സമയത്ത് അത്യാഡംബരമായ ഘോഷയാത്രയാണ് നടക്കുന്നത്. ഇതിന് സാക്‍ഷ്യം വഹിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്താറുള്ളത്. ‘ഗണപതി ബപ്പ മോറിയ’, ‘മംഗള മൂര്‍ത്തി മോറിയ’ എന്നീ ശരണമന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കും.
ഗണപതിക്ക് മുന്നില്‍ വണങ്ങിയാല്‍ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുമെന്ന വിശ്വാസമാണ് ഭക്തര്‍ക്കുള്ളത്. അതു കൊണ്ടു തന്നെ ഹൈന്ദവര്‍ മാത്രമല്ല മറ്റ് മതവിശ്വാസികളും ഇവിടെ എത്തുന്നുണ്ട്.
എത്താനുളള മാര്‍ഗ്ഗം
സംഗാലി ഗ്രാമം പൂനെയില്‍ നിന്ന് 235 കിലോമീറ്ററും കോളാപൂരില്‍ നിന്ന് 45 കിലോമീറ്ററും അകലെയാണ്.
WD
WD
റോഡ്: മുംബൈ, പൂനെ, കോലപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബസ് മാര്‍ഗ്ഗം എത്താം.
WEBDUNIA|
റെയില്‍: എല്ലാ പ്രമുഖ നഗരങ്ങളുമായും സംഗാലി റെയില്‍ പാത ബന്ധപ്പെട്ടിരിക്കുന്നു.