പുണ്യാത്മാക്കളുടെ നാടാണ് ഭാരതം. എത്രയോ ഋഷിമാരാണ് ഇവിടെ ജീവിച്ചിരുന്നത്. ഇത്തരം പുണ്യാത്മാക്കളില്‍ ഒരാളെ കുറിച്ചാണ് ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ വിവരിക്കുന്നത്.
ഷിര്‍ദ്ദി സായി ബാബയെപ്പോലെ ഭക്തരുടെ ഇടയില്‍ സ്മരിക്കപ്പെടുന്ന പുണ്യാത്മാവാണ് ദാദ ധുനിവാലെ. സ്വാമി കേശവാനന്ദ മഹാരാജ് എന്ന ദാദാജി ഭക്തരുടെ ഇടയില്‍ അറിയപ്പെടുന്നത് ദാദ ധുനിവാലെ എന്ന പേരിലാണ്. അഗ്നിയുടെ മുന്നിലായിരുന്നു ദാദാജി എപ്പോഴും ഇരുന്നിരുന്നതെന്നതിനാലാണ് ദാദ ധുനിവാലെ എന്ന പേര് വന്നത്.
ശിവഭഗവാന്റെ അവതാരമായാണ് ഭക്തര്‍ അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. ദാദാജിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. എന്നാല്‍, ധാരാളം കഥകള്‍ അദേഹത്തെ കുറിച്ച് പ്രചരിക്കുന്നുണ്ട്.
WD
WD
ദാദാജിയുടെ സമാധി സ്ഥലത്താണ് ദാദ ദര്‍ബാര്‍ സ്ഥിതി ചെയ്യുന്നത്. ഗുരുപൂര്‍ണ്ണിമ ദിവസം ഇന്ത്യയിലെമ്പാടും നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. ദാദാജിയെ ആരാധിക്കുകയും പൂജ നടത്തുകയും ചെയ്യുന്ന 27 സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്.