കര്‍ണാടക സംഗീതത്തില്‍ മഹത്തായ സ്ഥാനമാണ് ത്യാഗരാജ ഭാഗവതര്ക്കുള്ളത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും തമിഴ്നാട്ടിലെ തിരുവൈയാറില്‍ അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത് പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും പുഷ്യ ബഹുല പഞ്ചമി തിഥി ദിവസം ലോകമെമ്പാടുമുള്ള കര്‍ണാടക സംഗീതജ്ഞര്‍ ഒത്തുകൂടി പഞ്ച രത്ന കീര്‍ത്തനങ്ങള്‍ പാടുന്നു.
കാവേരി നദീ തീരത്ത് തിരുവൈയാറിലാണ് ത്യാഗരാജ ഭാഗവതരുടെ സമാധി സ്ഥിതി ചെയ്യുന്നത്. ബഹുമാനത്തോടെ ത്യാഗം ബ്രഹ്മം എന്നും അദ്ദേഹത്തെ വിളിക്കുന്നവരുണ്ട്.
തിരുവൈയാറില്‍ വച്ചാണ് ശ്രീരാമനെ പ്രകീര്‍ത്തിച്ചു കൊണ്ട് ത്യാഗരാജ ഭാഗവതര്‍ 24000 കീര്‍ത്തനങ്ങള്‍ പാടിയത്. കര്‍ണാടക സംഗീതത്തിലെ അതിമധുരമായ കീര്‍ത്തനങ്ങളാണ് അദ്ദേഹം പാടിയിട്ടുളത്. ചെന്നൈയില്‍ എവിടെ സംഗീത സദസ് ഉണ്ടെങ്കിലും ത്യാഗരാജ ഭാഗവതരുടെ മൂന്നോ നാലോ കീര്‍ത്തനങ്ങള്‍ എങ്കിലും അവിടെ പാടിയിരിക്കും. അതിലെ രാഗവും ഭക്തിയും കേള്‍വിക്കാരെ ആനന്ദ സാഗരത്തില്‍ ആറാടിക്കുന്നു.
അഞ്ച് നദികളുടെ ഭൂമി എന്നാണ് തിരുവൈയാറ് അറിയപ്പെടുന്നത്. കാവേരി, കുഡമുരുതി, വെന്നാര്, വെട്ടാര്‍, വഡയാര്‍ എന്നിവയാണ് ആ നദികള്‍. ജീവിതത്തിലെ കൂടുതല്‍ കാലവു ത്യാഗരാജ ഭാഗവതര്‍ ചെലവിട്ടത് ഇവിടെയാണ്.
തിരുവാരൂരില്‍ 1767 ജനുവരി ആറിനാണ് ത്യാഗരാജഭാഗവതര്‍ ജനിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ അദ്ദേഹം
WD
WD
കര്‍ണാടക സംഗീതത്തില്‍ ആകൃഷ്ടനായി. സംഗീതത്തിലൂടെ ഭക്തിയില്‍ ലയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. പ്രശസ്തിയോ പണമോ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരിക്കല്‍ തഞ്ചാവൂര്‍ രാജാവിന്റെ ക്ഷണം ത്യാഗരാജ ഭഗവതര് നിരസിക്കുകയുണ്ടായി. ഇതില്‍ കുപിതനായ അദ്ദേഹത്തിന്റെ സഹോദരന് ത്യാഗരാജര്‍ ആരാധിച്ചിരുന്ന ശ്രീരാമ വിഗ്രഹം എടുത്തെറിയുകയും ചെയ്തു. ഇതിന് ശേഷം തീര്‍ത്ഥാടനത്തിനിറങ്ങിയ ത്യാഗരാജഭാഗവതര്‍ ദക്ഷിണേന്ത്യയിലെ ശ്രീരാമ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ഭക്തിഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.