ജ്യോതിഷത്തില്‍ ചൊവ്വയുടേ സ്ഥാനം നാലിലും ഏഴിലും എട്ടിലും പന്ത്രണ്ടിലുമാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ രാശിയില്‍ പ്രത്യേക പൂജ ക്ഷേത്രത്തില്‍ നടത്തുന്നു. മംഗലനാഥ് ക്ഷേത്ര പൂജയിലൂടെ ചൊവ്വാദേവനെ തണുപ്പിക്കാനാകുമെന്നതാണ് മറ്റൊരു വിശ്വാസം ജീവിതം ആരംഭിക്കുന്ന നവ ദമ്പതികള്‍ ചൊവ്വാദോഷം അകറ്റാനായും ക്ഷേത്രത്തില്‍ പ്രത്യേക പൂജയ്‌ക്കയി എത്തുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ പൂജിച്ചു വന്നിരുന്ന സിന്ധ്യന്‍മാരുടെ രാജകുടുംബം പ്രതാപകാലത്തു പുതുക്കിപ്പണിത ക്ഷേത്രത്തിന്‍റെ രൂപമാണ് ഇപ്പോഴുള്ളത്.
ഭോപ്പാലില്‍ നിന്നും 175 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലത്തില്‍ എത്താന്‍ ടാക്‍സി, ബസ് സൌകര്യങ്ങളുണ്ട്. താമസിക്കാന്‍ നല്ല ഹോട്ടലുകളും ധര്‍മ്മശാലകളും ഉജ്ജയിനിലുണ്ട്. മുംബൈ , ഇന്‍ഡോര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ട്രയിന്‍, വിമാന സൌകര്യങ്ങളുമുണ്ട്.