ഈ ആഴ്ചയിലെ തീര്‍ത്ഥാടനത്തിലൂടെ നാം പോവുന്നത് ഇന്‍ഡോറിലെ അതി പുരാതനമായ ദത്താത്രേയ ക്ഷേത്രത്തിലേക്കാണ്. ത്രിമൂര്‍ത്തികളായ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാരുടെ ശക്തി ദത്താത്രേയനിലുണ്ടെന്നാണ് വിശ്വാസം. ദത്താത്രേയനെ ഈശ്വരനായും മാര്‍ഗ്ഗദര്‍ശിയായും ആരാധിക്കപ്പെടുന്നു. അതിനാല്‍, ശ്രീ ഗുരുദേവദത്ത എന്ന പേരിലും ദത്താത്രേയ ഭഗവാന്‍ അറിയപ്പെടുന്നു. ഫോട്ടോഗാലറി
ദത്താത്രേയ ക്ഷേത്രത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഹോല്‍ക്കാര്‍ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ഇന്‍ഡോര്‍. ഹോല്‍ക്കാര്‍ രാജവംശത്തിന്‍റെ സ്ഥാപകനായ സുബേദാര്‍ മല്‍ഹാരോ ഹോല്‍ക്കാര്‍ ഇന്‍ഡോറില്‍ എത്തും മുമ്പേ ഈ ക്ഷേത്രമുണ്ടായിരുന്നു എന്നാണ് രേഖകളില്‍ കാണുന്നത്.
എല്ലാ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലും നടത്തുന്ന മഹാകാലേശ്വരന്‍റെ ആസ്ഥാനമായ അവന്തികയിലെ ‘സിംഹസ്ത’ മേളയില്‍ പങ്കെടുക്കാനായി പോയിരുന്ന സന്ന്യാസിമാരുടെ താവളമായിരുന്നു ഈ ക്ഷേത്രമെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ശ്രീ ശങ്കരാചാര്യരും സിംഹസ്ത മേളയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇവിടെ തങ്ങിയിരുന്നത്രേ. അവന്തികയുടെ പുതിയ പേരാണ് ഉജ്ജൈന്‍.
WD
ദത്താത്രേയ ദേവന്‍റെ അവതാരത്തെ ഒരു അത്ഭുത സംഭവമായാണ് കാണുന്നത്. മാഘമാസത്തിലെ പൂര്‍ണിമയാണ് ദത്താത്രേയ ജയന്തിയായി ആഘോഷിക്കുന്നത്. ദേവനെ ആരാധിക്കുമ്പോള്‍ ‘ഗുരുചരിതം’ ഉരുവിടുന്നതിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നു. മൊത്തം 52 അധ്യായങ്ങളും 7491 വരികളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്.