ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം

Padmanabhaswami Temple
PROPRO
കേരളത്തിലെ വേദജ്ഞരായ നമ്പൂതിരിമാരാണ് ജപം നടത്താന്‍ എത്തിയിരുന്നത്. നൂറിലേറെ പേര്‍ മുമ്പ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ന് ജപിക്കാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇക്കുറി തിരുനാവായ വാധ്യന്‍ നമ്പൂതിരിപ്പാടിന്‍റെയും തന്ത്രി തരണ നല്ലൂര്‍ നമ്പൂതിരിപ്പാടിന്‍റെയും നേതൃത്വത്തിലാണ് മുറജപം നടക്കുക.

ഋക് യജുര്‍ സാമ വേദങ്ങളിലെ മന്ത്രങ്ങളും സഹസ്രനാമങ്ങളുമാണ് പ്രധാനമായും ഉരുവിടുക. മതിലകത്തെ നാലമ്പലത്തില്‍ രാവിലെ ഏഴു മണിമുതല്‍ രാത്രി ഒമ്പതു മണിവരെ മന്ത്രജപം നടക്കുന്നു. സഹസ്രനാമ ജപമാവട്ടെ വൈകിട്ട് 3.30 മുതല്‍ 4.15 വരെ മാത്രമേയുള്ളു.

മുറജപം ഒരു മഹായജ്ഞം പോലെയാണ്. മുമ്പ് തിരുവിതാംകൂര്‍ രാജാവിന്‍റെ ചെലവിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സാധാരണ ഗതിയില്‍ ധനുമാസത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏഴു ദിവസത്തെ കളഭം നടത്താറുണ്ട്. ഇക്കുറി മുറജപം പ്രമാണിച്ച് 12 ദിവസത്തെ കളഭം കൂടി നടക്കും. അതായത് ഇക്കുറി 19 ദിവസത്തെ കളഭം നടക്കും.

ഓരോ മുറയുടേയും (8 ദിവസത്തേയും) അവസാനം രാത്രി വാഹനങ്ങളില്‍ ശീവേലി എഴുന്നള്ളത്ത് നടക്കും. പകല്‍ വഴിപാടായി ഒറ്റതുലാ പായസം നേതിക്കും. മുറാശീവേലിയില്‍ ഒന്നാമത്തേതിന് അനന്തവാഹനവും രണ്ടമത്തേതിന് കമല വാഹനവും മൂന്നും അഞ്ചും മുറകള്‍ക്ക് ഇന്ദ്രവാഹനവും നാലും ആറും മുറകള്‍ക്ക് പല്ലക്ക് വാഹനവും ഏഴാം മുറയ്ക്ക് ഗരുഢ വാഹനവും ആണ് ഉപയോഗിക്കുന്നത്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :