കൊല്ലം,23/സപ്തം/2003 സദ്ഗുരു മാതാമൃതാനന്ദമയിയുടെ സുവര്‍ണ്ണജയന്തി ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 24ന് തിരിതെളിയും. കൊല്ലം ജില്ലയിലുളള വളളിക്കാവിനടുത്ത് പറയക്കടവ് എന്ന കായലോര ഗ്രാമത്തില്‍ 1953 സെപ് തംബര്‍ 27 ന് അമൃതാനന്ദമയി ജനിച്ചത്.
വിശ്വപ്രേമത്തിന്‍റെ ലയമാധുര്യം ലോകശാന്തിയ്ക്ക് എന്ന സന്ദേശവുമായി അമൃതവര്‍ഷം 50 എന്നു പേരിട്ടിരിയ്ക്കുന്ന ജയന്തി അഘോഷങ്ങള്‍ കൊച്ചിയിലെ കല്ലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുന്നത് ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയാണ്.
നാലു ദിവസമായി നടക്കുന്ന വിവിധപരിപാടികള്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ഭൈരോണ്‍ സിങ്ങ് ഷെഖാവത്ത്, കേരള മുഖ്യമന്ത്രി എ.കെ.ആന്‍റണി എന്നിവര്‍ പങ്കെടുക്കും.
സുപ്രസിദ്ധ കലാകാരന്മാര്‍ വരച്ച 126 ചിത്രങ്ങളുടെ പ്രദര്‍ശനം, അമ്മയുടെ ജീവിതത്തേയും കാരുണ്യപ്രവര്‍ത്തനങ്ങളേയും ചിത്രീകരിക്കുന്ന പ്രദര്‍ശനം, അമൃത വിശ്വവിദ്യാപീഠവും അമൃത ഹോസ്പിറ്റലും തയാറാക്കിയ പ്രദര്‍ശനം എന്നിവയും അമൃതവര്‍ഷം 50ന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഭക്തര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലേക്ക് വന്നു പോകുന്നതിനും പ്രത്യേക വാഹന സൗകര്യങ്ങളും കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയ്ക്കെത്തുന്നവര്‍ക്ക് ആശ്രമ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. യാത്രസൗകര്യവും ഭക്ഷണവും സൗജന്യമാണ്.
കാര്യ പരിപാടികള്‍
2003 സെപ്തംബര്‍ 24 (ബുധനാഴ്ച)
6.55 സര്‍വമത പ്രാര്‍ത്ഥന, ധ്വജാരോഹണം - മാധ്വാചാര്യ വിശ്വേശതീര്‍ത്ഥസ്വാമികള്‍ 7.30 ഡോ.എല്‍.സുബ്രഹ്മണ്യത്തിന്‍റെയും കവിതാസുബ്രഹ്മണ്യത്തിന്‍റെയും സംഗീതാവതരണം. 9.00 ശങ്കരാചാര്യ രാഘവേശ്വര ഭാരതി സ്വാമികള്‍, വിശ്വേശതീര്‍ത്ഥ സ്വാമികള്‍, സ്വാമി ഗൗതമാനന്ദജി മഹാരാജ്, ഡോ.സലേഹ മഹമൂദ് അബദിന്‍, റവ. ഡോ.ജോവന്‍ ബ്രൗണ്‍ കാബെല്‍ 12 റവ. തക്കെഡഹക്കുസായി, സിറില്‍ മാര്‍ ബസേലിയോസ്, റബ്ബി ലീ നോവിക്ക്, സാധ്വി സാമനി കേ ജ്യാതിപ്രജ്ഞ, റവ. ഡോ.ഐപ്പ് ജോസഫ്, ബാവ ജെയിന്‍, പി.പരമേശ്വരന്‍ തുടങ്ങിയ സന്യാസി വര്യന്മാരും മത ആദ്ധ്യാത്മിക രംഗത്തെ പ്രഗല്‍ഭരായ മാര്‍"ദര്‍ശികളും സമ്മേളിക്കുന്ന സത്സംഗം.
അമ്മയുടെ ദിവ്യ സാന്നിദ്ധ്യത്തില്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി അമൃതവര്‍ഷം 50 ന്‍റെ ഉദ്ഘാടനവും സുവര്‍ണ്ണ ജയന്തി സ്മരണികയുടെ പ്രകാശനവും നിര്‍വഹിക്കുന്നു.
4 എ.കെ.ആന്‍റണി (കേരള മുഖ്യമന്ത്രി), രവിശങ്കര്‍ പ്രസാദ് (കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി), കെ.എം.മാണി (നിയമ റവന്യൂ മന്ത്രി), ലാരി പ്രെസ്ലര്‍ (മുന്‍ അമേരിക്കന്‍ സെനറ്റര്‍), സെനറ്റര്‍ ഡാതുക്ക് കേയ്വിയസ് (മലേഷ്യ), അലന്‍ ഗാനു (മൗറീഷ്യസ്), യാന്‍ ക്വുനന്‍ (ഫ്രാന്‍സ്) എന്നീ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു.
6 അമ്മയെക്കുറിച്ച് ഡോ.വിജയ് പി.ഭട്കര്‍ (ഭാരതത്തില്‍ ഇദം പ്രഥമമായി നിര്‍മ്മിച്ച പരം 10000 സൂപ്പര്‍ കംപ്യൂട്ടറിന്‍റെ ഉപജ്ഞാതാവും ശില്‍പ്പിയും) നടത്തുന്ന പ്രഭാഷണം.
9.30 കുമാരി ലിന്‍ഡ എവന്‍സും, മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന കലാ സാംസ്കാരിക വിരുന്നില്‍, പദ്മഭൂശഷണ്‍ ഡോ.പദ്മാ സുബ്രഹ്മണ്യം, ലോണ്‍ഡുഭ് (പരമ്പരാഗത ഐറിഷ് സംഗീതം), കാര്‍വയലന്‍സ് (സ്പെയിന്‍ നാട്ടിലെ നൃത്തവും ഭജനയും), കോക്കിരിക്കോയും കണ്ണമ്മായിയും (ജപ്പാനിലെ നാടോടി നൃത്തം), ഡോ.എല്‍.സുബ്രഹ്മണ്യവും, കവിതാ സുബ്രഹ്മണ്യവും ഒരുക്കുന്ന വിഭവങ്ങള്‍)