പുട്ടപര്‍ത്തിയിലെ പ്രശാന്തി മന്ദിരമാണ് ആശ്രമത്തിന്‍റെ തലസ്ഥാനം. ദര്‍ശനം നല്‍കുന്ന സായ്കുല്‍വന്ദ്‌ഹാള്‍, ഗണേശ മന്ദിരം, സര്‍വ്വധര്‍മ്മ സ്തൂപം എന്നിവയും ഈ ആശ്രമത്തിലാണ്.
പ്രശാന്തി നിലയത്തില്‍. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന അതിസങ്കീര്‍ണമായ കാര്‍ഡിയോളജി, യൂറോളജി, ന്യൂറോളജി വിഭാഗങ്ങളില്‍പ്പെടുന്ന ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നു.
കേരളത്തിലെ നാല് അനാഥാലയങ്ങള്‍ ഉള്‍പ്പടെ 11 സേവന സ്ഥാപനങ്ങള്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീസത്യസായി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹയര്‍ ലേണിംഗ് കിന്‍റര്‍ഗാര്‍ട്ടണ്‍ മുതല്‍ എം.ടെക്, എം.ബി.എ എന്നീ ഉന്നത വിദ്യാഭ്യാസങ്ങള്‍ സൗജന്യമായി നല്‍കുന്നു.
പുട്ടപര്‍ത്തിയും സമീപ പ്രദേശങ്ങളും ഉള്‍പ്പടെ 1051 ഗ്രാമങ്ങളില്‍ 20 ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് 315 കോടി രൂപ മുടക്കി തുടങ്ങിയ സത്യസായി ജല വിതരണ പദ്ധതി ചെറുതും വലുതുമായ ജലസേചന സൌകര്യം നല്‍കുന്നു.
170 ഓളം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന സത്യസായി സംഘങ്ങള്‍ വിവിധ മേഖലകളില്‍ ചെയ്തുവരുന്ന സേവനം അത്രത്തോളം മഹത്തരമാണ്. സത്യസായിബാബയുടെ ഉപദേശ പ്രകാരം ഇത്തരം മേഖലകളില്‍ കടന്നുവരുന്ന ഏവരും ലോകോപകാര പ്രവര്‍ത്തികളില്‍ സദാ മുഴുകുന്ന പ്രവര്‍ത്തനമാണ് കണ്ടുവരുന്നത്. വിശ്വാസം അത്ഭുതങ്ങളിലൂടെ
WEBDUNIA|
സത്യസായി സേവാസംഘടനകള്‍ ഇതേ മാതൃകയില്‍ സേവനരംഗത്ത് നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സേവനപ്രവൃത്തിക്ക് സാധാരണ മനുഷ്യരെ സജ്ജരാക്കിയെടുക്കുന്ന പരിവര്‍ത്തന പ്രക്രിയയാണ് സത്യസായിബാബയുടെ അത്ഭുത കര്‍മങ്ങളില്‍വെച്ചുള്ള അത്ഭുത കര്‍മം.