അശരണര്‍ക്കും അശാന്തര്‍ക്കും സ്നേഹ സത്യ ദര്‍ശനം നല്‍കി ഭഗവാന്‍ സത്യസായിബാബ വാണരുളുന്നു. അത്ഭുത ചെയ്തികളിലൂടെ ഭക്ത ജനങ്ങളുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് സായിബാബയുടേത്.
സമസ്ത കാരണ്യങ്ങള്‍ക്കും ഭഗവാന്‍ സ്നേഹം ആവശ്യപ്പെടുന്നു. 2008 നവംബര്‍ 23ന് സത്യസായിബാബയുടെ എണ്‍പത്തിമൂന്നാം പിറന്നാളാണ്. 1926 നവംബര്‍ 23ന് പെദ്ദ വെങ്കപ്പ രാജുവിന്‍റെയും ഈശ്വരാംബയുടെയും പുത്രനായി തിരുവാതിര നക്ഷത്രത്തില്‍ ആന്ധ്രാപ്രദേശിലെ ഗൊല്ലപ്പഞ്ചിയിലായിരുന്നു ഭഗവാന്‍റെ ജനനം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാബ ഒന്നര പതിറ്റാണ്ട് കൊണ്ട് പുട്ടപര്‍ത്തിയുടെ മുഖം തന്നെ മാറ്റിയിരിക്കുന്നു. ആശുപത്രികള്‍, വിമാനത്താവളം, റയില്‍വേസ്റ്റേഷന്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ഭഗവാന്‍ വരുത്തിയ മാറ്റങ്ങളുടെ പട്ടിക നീളുന്നു.
WEBDUNIA|
പുട്ടപര്‍ത്തിയിലെ ദരിദ്രര്‍ക്ക് വേണ്ടി ജനറല്‍ ആശുപത്രിയാണ് ആദ്യം സ്ഥാപിച്ചത്. പുട്ടപര്‍ത്തിയില്‍ രണ്ടും ബാംഗ്ളൂര്‍ വൈറ്റ് ഫീല്‍ഡില്‍ രണ്ടുമായി നാല് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആശുപത്രികള്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് നടത്തുന്നു. സൗജന്യമാണ് ചികിത്സ.