പ്രത്യക്ഷ രക്ഷാ ദൈവസഭ ഃവിശ്വാസ രീതികള്‍

പി എസ് അഭയന്‍

poykayil acharan
WDWD
ആത്‌മീയത (മിത്ത്)

ആദിദ്രാവിഡ പാരമ്പര്യ വിശ്വാസവുമായി കെട്ടുപിണഞ്ഞാണ് പി ആര്‍ ഡി എസ്സിന്‍റെ മിത്തുകളും ചരിത്രങ്ങളും പ്രകാശിക്കുന്നത്.

തനതായ ദൈവവിശ്വാസത്തിലും ആചാരങ്ങളിലും കഴിഞ്ഞിരുന്ന ആദിദ്രാവിഡര്‍ ദൈവവുമായി ചേര്‍ന്ന് ഉന്നതമായ സംസ്ക്കാരത്തില്‍ വാണിരുന്നെന്നും, എന്നാല്‍ ദൈവത്തിന്‍റെ കല്പനകള്‍ ലംഘിച്ചതോടെ സംസ്ക്കാരവും ആചാരാനുഷ്ടാനവും ഗുരുക്കന്‍‌മാരും രാജാക്കന്‍‌മാരും സന്തതിയും ഭവനവും എല്ലാം നഷ്ടമായി ഘോരയടിമയിലേക്ക് വീണ് പോയെന്നും ശ്രീകുമാരഗുരുദേവന്‍ സഭ സ്ഥാപിക്കുന്നതിനു മുമ്പ് തന്നെ വിളിച്ചു കൂട്ടിയ കറുത്ത ജന സമൂഹത്തെ ഉദ്ബോധിപ്പിച്ചിരുന്നത് പി ആര്‍ ഡി എസ് അക്ഷരം പ്രതി വിശ്വസിക്കുന്നു.

എന്നാല്‍ വിശ്വാസപ്രകാരം അടിമ യുഗത്തിന്‍റെ അവസാന കാലത്ത് കൃത്യമായ കാരണങ്ങളുടെ പേരില്‍ ‍(ഇതും തികച്ചും രഹസ്യം) ദൈവം തന്നോടോപ്പം കൊണ്ടുവന്ന ശക്തികള്‍ക്കൊപ്പം ശ്രീകുമാരഗുരുദേവനായി പൊയ്കയില്‍ അവതരിച്ചു എന്നാണ് ആത്മീയതയുടെ വിശദീകരണം.

ദൈവം മാറിയതോടെ ഈ ഇരുട്ടിലേക്ക് വീണു പോയ സന്തതിക്ക് പ്രകാശം ചൊരിയാന്‍ ദൈവം അപ്പനായും അമ്മയായും അടിസ്ഥാനമായും ആചാര്യനായും രാജാവായും വന്നു എന്ന സങ്കല്‍പ്പത്തിലാണ് പഞ്ചമഹാശക്തികളെ ദൈവമായി കരുതുന്നത്.

ആദിദ്രാവീഡര്‍ എന്ന സംഞ്ജ ഗുരുദേവന്‍ ബ്രിട്ടീഷുകാരന്‍ ജോണ്‍ മാര്‍ഷലിന്‍റെ നേതൃത്വത്തില്‍ ഗവേഷണം തുടങ്ങുന്നതിനു മുമ്പ് തന്നെ ഉപയോഗിച്ചിരുന്നതായി വ്യക്തമായ തെളിവുകള്‍ പി ആര്‍ ഡി എസ് നിരത്തുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :