പൂര്‍ണനഗ്നനായി കഴിയുന്ന അവധൂതനാണ് ദത്താത്രേയന്‍ എന്ന് പറയാറുണ്ട്. വേദാന്തരഹസ്യവും ആത്മജ്ഞാനവുമാണ് അദ്ദേഹം ഉപദേശിച്ചത്. അദ്ദേഹം തന്‍റെ അദ്വൈതഗീത ഭഗവാന്‍ സുബ്രഹ്മണ്യന് ഉപദേശിച്ചു എന്നൊരു കഥയുണ്ട്.
കാട്ടില്‍ സന്തോഷചിത്തനായി നടക്കുകയായിരുന്ന ദത്താത്രേയന്‍ ഒരിക്കല്‍ യദു രാജാവിനെ കണ്ടുമുട്ടി. രാജാവിന് സന്തോഷമായി. ആരാണ് ഗുരുവെന്നും സന്തോഷമുണ്ടാകാന്‍ എന്തു ചെയ്യണമെന്നും തിരക്കി.
അപ്പോള്‍ ദത്താത്രേയന്‍ പറഞ്ഞു, "എന്‍റെ ഗുരു ഞാന്‍ മാത്രമാണ്. മറ്റ് 24 വ്യക്തികളില്‍നിന്നും വസ്തുക്കളില്‍നിന്നും ഞാന്‍ പലതും പഠിച്ചു. അതുകൊണ്ട് അവയും എനിക്ക് ഗുരുക്കന്മഫരാണ്". ഭൂമി, വെള്ളം, ആകാശം, തീ, വായു, വണ്ട്, ആന, മീന്‍, സര്‍പ്പം എന്നിങ്ങനെ പോകുന്നു ആ ഗുരുക്കന്മാരുടെ നിര.
ദത്താത്രേയന്‍ പറഞ്ഞുകേട്ട് ജ്ഞാനോദയമുണ്ടായ യദു രാജ്യഭാരം വെടിഞ്ഞ് യതിയായി മാറി എന്നാണ് കഥ.