സര്‍പ്പങ്ങളെ രക്ഷിക്കാനായി പ്രത്യേകമായി ഉണ്ടാക്കിയ കാവാണ് മണ്ണാറശ്ശാലയിലെ ക്ഷേത്രമായി മാറിയത്. സര്‍പ്പങ്ങളെ സംരക്ഷിക്കാനായി ഒരു നമ്പൂതിരി കുടുംബത്തെ തൊട്ടടുത്ത് പാര്‍പ്പിക്കുകയും ചെയ്തു.
തുലാമാസത്തിലെ ആയില്യമാണ് ഇവിടത്തെ വിശേഷ ദിവസം. സര്‍പ്പപൂജയ്ക്കും സര്‍പ്പ പ്രീതിക്കുമായി ഒട്ടേറെ ഭക്തജനങ്ങള്‍ അന്നവിടെ വന്നുകൂടുന്നു. സന്താന ലാഭത്തിനായി മണ്ണാറശ്ശാലയില്‍ ഉരുളി കമിഴ്ത്തുന്നത് വിശേഷപ്പെട്ടൊരു വഴിപാടായി കരുതുന്നു.
സര്‍പ്പ ദോഷം കൊണ്ട് സന്താന ഭാഗ്യം ലഭിക്കാത്തവരാണ് ഉരുളി കമിഴ്ത്താറുള്ളത് എങ്കിലും ഇപ്പോള്‍ വളരെക്കാലമായി സന്താനങ്ങള്‍ ഉണ്ടാവാത്തവരും ഈ വഴിപാട് നടത്താറുണ്ട്. പലര്‍ക്കും ഇതുമൂലം ഉദ്ദിഷ്ട ഫലം ഉണ്ടായതായാണ് അനുഭവം.
തറവാട്ടിലെ മുതിര്‍ന്ന അംഗമായ സ്ത്രീയാണ് മണ്ണാറശ്ശാലയിലെ പ്രധാന പൂജാരിണി. ആയില്യം ഉത്സവവും നാഗപ്രീതിക്കുള്ള ചടങ്ങുകളും ഈ അമ്മയുടെ കാര്‍മ്മികത്വത്തിലാണ് നടക്കുന്നത്.
ജ്യോതിഷ പ്രകാരവും പുത്രഭാഗ്യമില്ലാത്തവര്ക്ക് നാഗപൂജയും നാഗിനി പൂജയും ഫലപ്രദമാണെന്ന് കാണുന്നു. സര്‍പ്പ ശ്രേഷ്ഠനായ വാസുകിയുടെ സഹോദരിയാണ് മാനസാ ദേവി. ഇവരെ പ്രാര്‍ത്ഥിക്കുന്നതാണ് പുത്ര ലാഭത്തിന് ഉത്തമം.
നവ നാഗങ്ങള്‍ അനന്തന്, വാസുകി, ശേഷന്, പത്മനാഭന്, കമ്പലന്, ശംഖപാശന്‍, ധൃതരാഷ്ട്രര്‍, തക്ഷകന്, കാളിയന് എന്നിവരെയാണ് നവ നാഗങ്ങളായി കരുതുന്നത്. ഇവരെ സ്മരിച്ചാല്‍ വിഷഭയം ഉണ്ടാവില്ല. ഓരോ ദിവസത്തിനും ഓരോ നാഗമുണ്ട്. ആ ദിവസങ്ങളില്‍ അവയെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണെന്നാണ് വിശ്വാസം.