ബറോസിന് ശേഷം വിനയനുമായി ഒരു മാസ് എന്റര്‍ടെയ്‌നര്‍, ഉറപ്പുനല്‍കി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (09:10 IST)

മോഹന്‍ലാല്‍-വിനയന്‍ കൂട്ടുകെട്ടിലൊരു അണിയറയില്‍ ഒരുങ്ങുന്നു. മാസ് എന്റര്‍ടെയ്‌നര്‍ ചെയ്യാനാണ് സംവിധായകന്റെ തീരുമാനം. മോഹന്‍ലാല്‍ അതിനു സമ്മതം മൂളി. തങ്ങള്‍ രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വിനയന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് മോഹന്‍ലാല്‍ ഉറപ്പു നല്‍കി.സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ താല്‍പര്യമില്ലെന്നും പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയന്‍ പറഞ്ഞു. സിനിമയുടെ കഥ തീരുമാനമായിട്ടില്ല. നിലവില്‍ രണ്ടു കഥകളാണ് മനസ്സിലുള്ളത് എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :