സമ്പത്തിന്‍റെ ഒരു വിഹിതം അത് ഇല്ലാത്തവര്‍ക്ക് നല്‌കുക എന്നത് റമദാനിലെ പുണ്യ കര്‍മ്മമാണ്. ദൈവം താത്‌കാലികമായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച വസ്‌തു മാത്രമാണ് ധനം എന്നാണ് ഇസ്ലാമിക വിശ്വാസം.
സമ്പത്ത് കൈകാര്യം ചെയ്യുമ്പോള്‍ അത് തന്റേതല്ലെന്ന ധാരണ വേണം. അനാഥര്‍ക്കും അശരണര്‍ക്കും അതില്‍ അവകാശമുണ്ടെന്ന് കരുതണം.
‘അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് എല്‍പ്പിക്കരത്’. എന്നും ഖുര്‍ ആനില്‍ പറയുന്നുണ്ട്. അതീവ ശ്രദ്ധയോടെ മാത്രമേ ധനം കൈകാര്യം ചെയ്യാവു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ധനത്തോടുള്ള അമിതമായ താത്‌പര്യം മനുഷ്യന്‍റെ ചാപല്യമായി വിവക്ഷിക്കപ്പെടുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനാണ് സത്യവിശ്വാസി ശ്രമിക്കേണ്ടത്.
ധാരാളം ധനം നേടി എടുക്കണമെന്ന ആഗ്രഹത്തെ ഖുര്‍ആന്‍ തള്ളി പറയുന്നുണ്ട്. പരസ്‌പരം പെരുമ നടിക്കുന്നതിനോടാണ് ഇത്തരം ചെയ്‌തികളെ താരതമ്യം ചെയ്‌തിരിക്കുന്നത്.
WEBDUNIA|
സ്വന്തം സമ്പത്തില്‍ അശരണര്‍ക്കുള്ള വിഹിതത്തെ കുറിച്ച് ബോധ്യം വരാനും റമദാന്‍ നോമ്പുകാലം കാരണമാകണം