റംസാന് പുണ്യമാസത്തില്‍ അനുഷ്ഠിക്കുന്ന വ്രതം മനുഷ്യനെ എല്ലാ തലത്തിലും നന്മയിലേക്ക് നയിക്കാനുള്ളതാണ്. ആത്മീയമായും ശാരീരികമായും വിശുദ്ധി നേടുവാന്‍ റംസാന് വ്രാതാനുഷ്ഠാനം നമ്മെ സഹായിക്കുന്നു. നല്ല ചിന്തകള്‍ നല്ല പ്രവര്‍ത്തികള്‍ എല്ലാം നമ്മില്‍ നിന്നുണ്ടാവാന്‍ ശ്രമിക്കണം.
മാതാപിതാക്കളെ ബഹുമാനിച്ച് അവര്‍ക്കു വേണടതെല്ലാം ചെയ്തു കൊടുക്കുവാനുള്ള മനസ് നമ്മുക്കുണ്ടാവണം. നമുക്ക് ജീവിതം നല്കിയ മാതാപിതാക്കളെ ഒരിക്കല്‍ പോലും വേദനിപ്പിക്കാന്‍ ഇടയാക്കരുത്. സ്വന്തം വിശപ്പ് മാറ്റി വച്ച് മക്കള്‍ക്ക് ഭക്ഷണം നാല്കാന് ശ്രമിക്കുന്നവരാണ് മാതാപിതാക്കള്‍. അതിനാല്‍ നാം മുതിര്‍ന്നാല്‍ അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.
മാതാപിതാക്കളേയും മുതിര്‍ന്നവരേയും ആദരവോടെ കാണുന്നവരോ മാത്രമെ സര്‍വ്വശക്തനും കാരുണ്യത്തോടെ തോന്നു. നാം ചെയ്യുന്ന നല്ല പ്രവര്‍ത്തികളുടെ ഫലങ്ങള്‍ തീര്‍ച്ചയായും പരമകാരുണ്യവാന് നല്കിയിരിക്കും. അതുപോലെ തന്നെ ദുഷ്ടതകള്‍ക്ക് തക്ക ശിക്ഷ കിട്ടുകയും ചെയ്യും.
അള്ളാഹുവിനെ നമ്മിച്ച് മാതാപിതാക്കളെ സംരക്ഷിച്ച് സഹജീവികളോട് സ്നേഹവും ദയയും പുലര്‍ത്തി നന്മ നിറഞ്ഞ ജീവിതം നേടിയ്യെടുക്കുക. റംസാന് വ്രതത്തിന്റെ എല്ലാ വശങ്ങളേയും നന്നായി ഉള്‍ക്കൊണ്ട് അനുഷ്ഠിക്കുന്നവരോടൊപ്പം എന്നെന്നും സര്‍വ്വശക്തന്റെ അനുഗ്രഹമുണ്ടാവും.