പുതുജീവന്‍ പകരുന്ന വ്രതം

WEBDUNIA|
ലോകം ഓടിക്കൊണ്ടേയിരിക്കുകയാണ്. മനുഷ്യന്‍ ഒരു നിമിഷം പോലും വിശ്രമിക്കാനാവതെ പരക്കം പായുന്നു. ജീവിതം സുഖകരമാക്കാന്‍ പണം സമ്പാദിക്കാനാണ് അവന്‍റെ ഓട്ടം മുഴുവനും.

അതിനിടെ അവന് നഷ്ടപ്പെട്ടു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്നേഹിക്കാന്‍ പോലും മറന്നു പോവുന്ന അവന്‍ ഒരിക്കലും കിട്ടാത്ത സുഖത്തിനായി കൈക്കുമ്പിളിലെ സുഖങ്ങള്‍ നഷ്ടപ്പെടുത്തുന്നു.

അങ്ങനെയുള്ള സാഹചര്യത്തിലാണ് റംസാന്‍ വ്രതത്തിന്‍റെ പ്രസക്തി. പണം തേടിയുള്ള ഓട്ടത്തിനിടെ അവന് കൈമോശം വന്നു പോയ ആത്മചൈതന്യം വീണ്ടെടുക്കാന്‍ വ്രതാനുഷ്ഠാനം അവന് സഹായകമാവുന്നു. മൃതാവസ്ഥയില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍ക്കല്‍ അതാണ് വ്രതം.

സ്വന്തം ശരീരത്തിനേയും മനസിനേയും തിരിച്ചറിഞ്ഞ് അതിലേക്ക് നന്മയെ ആവാഹിച്ചെടുക്കുന്നു. ഈശ്വര ചൈതന്യത്തെ ഉള്‍ക്കൊണ്ടുക്കൊണ്ട് സഹജീവികളെ സ്നേഹിക്കുന്നവനായി അവന്‍ മാറുന്നു. കരുണയും സ്നേഹവും അവനില്‍ നിറയണം. തന്നെ സൃഷ്ടിച്ച സര്‍വ്വശക്തന് നന്ദി പറഞ്ഞുക്കൊണ്ട് ഈശ്വരന്‍റെ എല്ലാ സൃഷ്ടികളേയും തുല്യമായി കണക്കാക്കുന്നവാനാകണം.

നഷ്ടപ്പെട്ടുപോയ നന്‍മകളെ തിരികേ പിടിച്ച് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ റംസാന്‍ വ്രതം നമ്മുക്ക് ശക്തി പകരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :