നോമ്പിന്‍റെ പുണ്യവുമായി റംസാന്‍

WEBDUNIA|
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങളുടെ പുണ്യസാഫല്യമായി റംസാന്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും. മനസ്സും ശരീരവും പരമകാരുണികനായ അല്ലാഹുവിലര്‍പ്പിച്ചു നാളുകള്‍ക്കൊടുവില്‍ ഈദ് പെരുന്നാള്‍.

ഉദാത്തമായ ഭക്തിയോടൊപ്പം മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന നിഷ്ഠകള്‍ കൂടിയാണ് റംസാന്‍ വ്രതാനുഷ്ഠാനങ്ങള്‍ നല്‍കുന്നത്. ആന്തരികമായ അച്ചടക്കത്തോടെ മനസ്സ് ഏകാഗ്രമാക്കി പകല്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള കഠിനവ്രതം.

വിശുദ്ധ ഖുറാന്‍ അവതരിച്ചതിന്‍റെ വാര്‍ഷികാഘോഷം കൂടിയാണ് റംസാന്‍ വ്രതം. മനുഷ്യരാശിക്ക് മാര്‍"ദര്‍ശനമായ ഖുറാന്‍റെ അനുപമവും അതുല്യവുമായ മഹത്വം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന് ഉടയവനോട് വിശ്വാസിയുടെ കൃതജ്ഞത പ്രകാശനം കൂടിയാണ് നോമ്പിലൂടെ സാധ്യമാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :