നബി വചനങ്ങള്‍

WEBDUNIA|
നീ ആരെയാണോ സ്നേഹിച്ചത്, പരലോകത്ത് നീ അവരുടെ കൂടെയായിരിക്കും.
ഭരണാധികാരി നന്മ ചെയ്യുന്നവന്‍െറ നന്മ സ്വീകരിക്കട്ടെ ; തെറ്റു ചെയ്യുന്നവന്‍െറ തെറ്റ് മാപ്പാക്കുകയും ചെയ്യട്ടെ.

ആരെങ്കിലും അന്യന്‍െറ ഭൂമി ആക്രമിച്ച് സ്വന്തമാക്കിയാല്‍ പുനരുത്ഥാന ദിവസം അതിന്‍െറ ഏഴിരട്ടി ഭൂമി അവന്‍െറ കഴുത്തില്‍ കെട്ടിത്തൂക്കും.

ഞാന്‍ സ്വര്‍ഗത്തിലേക്ക് നോക്കിയപ്പോള്‍ അതിലധികവും ഈ ലോകത്തിലെ ദരിദ്രരായിരുന്നു.

ഒരു കാരക്കയുടെ ചീന്ത് ദാനം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കരുതിയിരിക്കുക: അതും കൈയിലില്ലെങ്കിലോ, നല്ലൊരു വാക്ക് പറഞ്ഞിട്ടെങ്കിലും.

ശപഥം ചെയ്തിട്ട് അതിനേക്കാള്‍ മെച്ചപ്പെട്ട ഒരുകാര്യം കണ്ടാല്‍, ആ ശപഥം വിട്ട് ഞാന്‍ അത് ചെയ്യാതിരിക്കില്ല.

നീ ധനം എണ്ണിക്കണക്കാക്കി വെക്കരുത് ; നിന്‍േറത് അല്ലാഹുവും കണക്കാക്കി വെച്ചുകളയും.

മര്‍ദ്ദിതന്‍െറ പ്രാര്‍ഥനയെ പേടിക്കുക ; അല്ലാഹുവിന്നും അവന്നുമിടയില്‍ ഒരു മറയുമില്ല.

കുലീനന്‍ കട്ടാല്‍ നമ്മുടെ പൂര്‍വികരില്‍ പലരും അയാളെ വിട്ടയക്കും ;



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :