ഇസ്ലാമിലെ വിവിധ പ്രാര്‍ത്ഥനകള്‍

എ. നൗഷാദ്

WEBDUNIA|

1) സുബഹിയുടെ പ്രാര്‍ത്ഥന

അള്ളാഹുവേ! ഞങ്ങളുടെ ഈ പ്രഭാതത്തെ അനുഗ്രഹീതവും നന്മയോടടുത്തതും തിന്മയില്‍ നിന്നകന്നതും നഷ്ടവും നിരാശയും ഇല്ലാത്തതും ആക്കണമേ! അള്ളാഹുവേ! ഞങ്ങള്‍ നിന്നോടു ഉത്തമമായ പ്രഭാതവും ഉത്തമമായ പ്രദോഷവും ഉത്തമമായ വിധിയും ഉത്തമമായ രാവും ഉത്തമമായ പകലും മറ്റുമാണ് ചോദിക്കുന്നത്.

അല്ലാഹുവേ! ഞങ്ങളുടെ ഈ പ്രഭാതത്തെ സജ്ജനങ്ങളുടെ പ്രഭാതവും ഞങ്ങളുടെ നാവുകളെ നിന്നെ സ്മരിക്കുന്നവരുടെ നാവുകളും, ഞങ്ങളുടെ ഹൃദയങ്ങളെ ഭയചികതരുടെ ഹൃദയങ്ങളും ഞങ്ങളുടെ ശരീരത്തെ അനുസരണയുള്ളവരുടെ ശരീരങ്ങളും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭക്തന്മാരുടെ പ്രവര്‍ത്തനങ്ങളുമാക്കണമേ! അശ്രദ്ധരുടെ നിദ്രയില്‍ നിന്ന് ഞങ്ങളെ നീ ഉണര്‍ത്തണമേ.

അല്ലാഹുവേ! വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളുടെ നീ പങ്കുചേര്‍ക്കണമേ. സജ്ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ നീ പങ്കുചേര്‍ക്കണമേ. ഞങ്ങളുടേ നാഥാ! ഞങ്ങള്‍ക്കും മുന്പു വിശ്വാസം കൊണ്ട സഹോദരന്മാര്‍ക്കും നീ പൊറുത്തുകൊടുക്കണമേ, ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് ശത്രുത ജനിപ്പിക്കരുതേ. ഞങ്ങളുടെ നാഥാ നീ കാരുണ്യവാനും കൃപാനിധിയുമാണല്ലോ.

2) ളുഹ്റിന്‍റെ പ്രാര്‍ത്ഥ

അല്ലാഹുവേ! ഞങ്ങള്‍ക്കെല്ലാവര്‍ക്കും രോഗത്തില്‍ നിന്ന് മോചനവും ശിക്ഷയില്‍ നിന്നും വിചാരണയില്‍ നിന്നും രക്ഷയും, സ്വിറാത്ത് എന്ന പാലം കടക്കാനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനുളള യോഗവും ഭാഗ്യവും പ്രദാനം ചെയ്യണമേ.

3) അസറിന്‍റെ പ്രാര്‍ത്ഥന

അല്ലാഹുവേ! ഞാന്‍ നിന്നോടു രക്ഷയും ദേഹസുഖവും വിജ്ഞാനവര്‍ദ്ധനവും ആഹാരത്തിലെ ബര്‍ക്കത്തും ശരീരാരോഗ്യവും ചോദിക്കുന്നു. എന്‍റെ നാഥാ! മരണത്തിന് മുന്പ് പശ്ഛാത്താപവും മരണസമയത്ത് ആശ്വാസവും മരണശേഷം പാപമോചനവും പ്രധാനം ചെയ്യണമേ.

എല്ലാ ശബ്ദവും കേള്‍ക്കുന്ന നാഥാ മരണവേദന എളുപ്പമാക്കണമേ, അല്ലാഹുവേ! മരണസമയത്ത് വിശ്വാസം കൊണ്ട് ഞങ്ങളെ നീ അനുഗ്രഹിക്കണമേ. ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്കു നീ പൊറുത്തുകൊടുക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോടുള്ള ശത്രുത നീ ജനിപ്പിക്കരുതേ.

4) മഗ്രിബിന്‍റെ പ്രാര്‍ത്ഥ

അല്ലാഹുവേ, നിന്‍റെ കോപംകൊണ്ട് എന്നെ നീ കൊല്ലരുത്. നിന്‍റെ ശിക്ഷകൊണ്ട് എന്നെ നശിപ്പിക്കരുത്. എന്‍റെ പ്രവൃത്തി ദൂഷ്യംകൊണ്ട് എന്ന നീ ശിക്ഷിക്കരുത്. എന്നോട് ദയയില്ലാത്തവരെ എന്‍റെമേല്‍ നീ നിയമിക്കരുത്.

സത്യനിഷേധികളുടെയും കപടവിശ്വാസികളുടെയും അക്രമികളുടെയും കൈകളില്‍ എന്നില്‍ നിന്നും തട്ടിമാറ്റണേ. ഞാന്‍ ഭയപ്പെടുന്നതില്‍ നിന്നും എന്നെ നീ രക്ഷിക്കണേ. സ്തുതിക്കപ്പെട്ടവനും സൃഷ്ടാവും പുനരുജ്ജീവിപ്പിക്കുന്നവനും കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവേ! നിന്‍റെ ഹലാലുകൊണ്ട് ഹറാമില്‍ നിന്നും നിന്നോടുള് അനുസരണംകൊണ്ട് നിന്നെ ധിക്കരിക്കുന്നതില്‍ നിന്നും അനുഗ്രഹം കൊണ്ട് നീയച്ചവരില്‍ നിന്നും എന്നെ നീ മോചിപ്പിക്കണമേ.

5) ഈശാജന്‍റെ പ്രാര്‍ത്ഥ

അല്ലാഹുവേ! പകല്‍ വെളിച്ചത്തില്‍ നീ ഞങ്ങളെ രക്ഷിച്ചതുപോലെ രാത്രിയുടെ മറവിലും ഞങ്ങലെ രക്ഷിക്കണമേ. പകലിലെ ബുദ്ധിമുട്ടുകള്‍ നീ നീക്കിയതുപോലെ രാത്രിയിലെ ബുദ്ധിമുട്ടുകളും ഞങ്ങളില്‍ നിന്ന് നീക്കിക്കളയണമേ. സജ്ജനങ്ങളുടെകൂടെ ഒരുമിച്ചു കൂട്ടണമേ. പ്രവാചകശ്രേഷ്ഠന്‍റെ ഹബ് കൊണ്ട് നരകത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ഞങ്ങള്‍ക്കു മാപ്പു നല്‍കുകയും ചെയ്യണമേ. കാരുണ്യംകൊണ്ട് ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കണമേ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :