കോഴിക്കോട്: അല്ലാഹു എന്നാല്‍ ദൈവം. ലോകത്തിന്റെ സ്രഷ്ടാവായ ഏക ദൈവം അതാണര്‍ത്ഥം. അല്ലാഹു എന്ന അറബി പദം കുലദൈവത്തേയോ അവതാരങ്ങളെയോ മനുഷ്യ ദൈവങ്ങളെയോ അല്ല അര്‍ത്ഥമാക്കുന്നത് എന്ന് ഐ.എസ്.എം. ഭാരവാഹികള്‍ പറഞ്ഞു.
ഗുരുദേവന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ഉമേഷ് ചള്ളിയലിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന ഹൈക്കോടതിയുടെ വിധിയുടെ പശ്ഛാത്തലത്തില്‍ ദൈവത്തിന്റെ മറ്റൊരു പേരായ അല്ലാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ലീഗ് മന്ത്രിമാര്‍ക്കെതിരെയും നടപടി വേണമെന്ന യുവമോര്‍ച്ചയുടെ വാദത്തിനെതിരെ സംസാരിക്കുകകയായിരുന്നു അവര്‍.
അറബിനാടുകളില്‍ ഇതരമത വിശ്വാസികളും പരമകാരുണ്യകനായ ദൈവത്തിന്റെ അല്ലാഹു എന്നാണ് പറയുന്നത്. നമ്മുടെ നാട്ടില്‍ മതേതരത്വം നിലനില്ക്കുന്നതല്ലാതെ മറ്റു മതസ്ഥരുടെ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ല എന്നതാണ് ഇത്തരം പരാമര്‍ശങ്ങള്‍ തെളിയിക്കുന്നതെന്ന് സയിദ് മുഹമ്മദ് സാക്കിര്‍, സി.പി. സലിം എന്നിവര്‍ പറഞ്ഞു.