റംസാന് കഴിഞ്ഞു ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍. ദുല്‍ഹജ്ജ് മാസം പത്താം തീയതിയാണ ബലിപെരുനാള്‍. ഈ ദിനങ്ങളില്‍ മുസ്ളിങ്ങള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി പ്രത്യേക പ്രാര്‍ത്ഥനയും നിസ്കാരവും നടത്തുന്നു.
പെരുന്നാള്‍ നമസ്കാരം രണ്ട് രക് അത്താണ്. ഒന്നാം റക്അത്തില്‍ തക്ബീറത്തുല് ഇ ഹിറാമിനു പുറമേ ഏഴു തക്ബീറും രണ്ടാം റക് അത്തില് അഞ്ച് തക്ബീറും ചൊല്ലണം. ഓരോ തക്ബീര്‍ ചൊല്ലുമ്പോഴും കൈകള്‍ ചുമലിനുനേരെ ഉയര്‍ത്തണം. തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ല അല്ഹുദുലില്ലാ വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്നു പറയല്‍ സുന്നത്താണ്.