മോഡിയെ ചായക്കടക്കാരനെന്ന് വിളിച്ച് പരിഹസിച്ചത് തെറ്റെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ ചായവില്‍പ്പനക്കാരന്‍ എന്ന് വിളിച്ച മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രതിപക്ഷപാര്‍ട്ടിയിലെ അംഗങ്ങള്‍ക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് തെറ്റാണെന്നാണ് അദ്ദേഹം വക്താക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞത്.

മോഡി പ്രധാനമന്ത്രിയാകാന്‍ യാതൊരു വഴിയുമില്ലെന്നും എന്നാല്‍ ഇവിടെ ചായ വില്‍ക്കാന്‍ മുന്നോട്ട് വരികയാണെങ്കില്‍ അദ്ദേഹത്തിനായി മുറി നല്‍കാം എന്നുമായിരുന്നു മണി ശങ്കര്‍ അയ്യര്‍ മോഡിയെ പരിഹസിച്ച് പറഞ്ഞത്.

എന്നാല്‍ ഈ പ്രസ്താവന കടുത്തപ്രതിഷേധമായിരുന്നു ക്ഷണിച്ചുവരുത്തിയത്. ബിജെപിയാണെങ്കില്‍ ചായക്കടകള്‍ തന്നെ കേന്ദ്രമാക്കിയുള്ള ക്യാമ്പെയിനില്‍ വളരെ മുന്നോട്ട് പോകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അയ്യറുടെ പ്രസ്താവന കോണ്‍ഗ്രസിന് ഒരു സെല്‍ഫ് ഗോളായെന്നുവരെ നിരീക്ഷകര്‍ കരുതിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :