രാഹുല്‍ ഗാന്ധി അമേഠി നിവാസി തന്നെയോ?

അമേഠി| WEBDUNIA|
PRO
കോണ്‍ഗ്രസിനെ ആശങ്കയിലാക്കി വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി താമസ സ്ഥലത്തെ സംബന്ധിച്ചു നല്‍കിയ അപേക്ഷ അമേഠി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് തള്ളി.
അമേഠിയിലെ താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലത്തതിനാലാണ് മജിസ്ട്രേറ്റ് അപേക്ഷ തള്ളിയത്.

രാഹുല്‍ ഗാന്ധി അമേഠി നിവാസിയാണെന്നതിന് തെളിവില്ല, രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്ഥിരമായോ വല്ലപ്പോഴുമെങ്കിലോ താമസിച്ചതിന് എന്തെങ്കിലും തെളിവുകള്‍ നല്‍കാന്‍ സാധിക്കുമോ എന്നാണ് മജിസ്ട്രേറ്റ് ചോദിക്കുന്നത്. എന്തായാലും പ്രശ്നം ഉടന്‍ തന്നെ വേണ്ട രേഖകള്‍ നല്‍കി പരിഹരിക്കുമെന്നാ‍ണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.

എന്തായാലും പത്തുവര്‍ഷമായി രാഹുല്‍ അമേഠിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ്. ബിജെപിയിലെ സ്മൃതി ഇറാനിയാണ് രാഹുലിനെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്. എഎപിക്കു വേണ്ടി കുമാര്‍ ബിശ്വാസും രംഗത്തുണ്ട്.

ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കാന്‍ പോകുന്നത് എന്നതിനാല്‍ പുതിയ സംഭവ വികാസം കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :