രാഹുല്‍ ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനി ഇറങ്ങിയേക്കും
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നേരിടാന്‍ ബിജെപി സ്മൃതി ഇറാനിയെ ഇറക്കിയേക്കും. 2004 മുതല്‍ രാഹുല്‍ ജയിച്ചുവരുന്ന മണ്ഡലമാണിത്.
നടി സ്മൃതി ഇറാനി രാഹുലിന് ശക്തയായ എതിരാളി ആകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രമുഖ ഹിന്ദി സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ആളാണ് അവര്‍. 38കാരിയാണ് സ്മൃതി.
കോണ്‍ഗ്രസും ബിജെപിയും ഇരുപാര്‍ട്ടികളുടെ പ്രമുഖരായ നേതാക്കള്‍ക്കെതിരെ പൊതുവെ ശക്തരായ എതിരാളികളെ നിര്‍ത്താറില്ല എന്നതാണ് സാധാരണയായി കണ്ടുവരുന്ന പ്രവണത.
എന്നാല്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ ആധിപത്യം തകര്‍ക്കാന്‍ സോണിയയ്ക്കും രാഹുലിനുമെതിരെ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും തീരുമാനം.