കസ്തൂരി ചൂട് തണുപ്പിക്കാന്‍ രാഹുല്‍ എത്തും!

കൊച്ചി| WEBDUNIA|
PTI
PTI
മലയോര കര്‍ഷകരുടെ ആശങ്കയകറ്റി കോണ്‍ഗ്രസ് വോട്ട് പെട്ടിയിലാക്കാനായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി നേരിട്ട് കേരളത്തില്‍ പ്രചരണത്തിനെത്തുമെന്ന് സൂചന. വരുന്ന മാസം ആദ്യം തന്നെ തൊടുപുഴ അല്ലെങ്കില്‍ കട്ടപ്പന രാഹുലിനു വേദിയൊരുക്കുമെന്നാണ്‌ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കും എന്നാണറിയുന്നത്. രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇടുക്കി ലോക്സഭാ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനു വേണ്ടി രാഹുല്‍ എത്തും എന്നാണ്‌ നേതാക്കള്‍ പറയുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്റക്ഷോഭങ്ങള്‍ നടന്ന മുഖ്യ സ്ഥലങ്ങളില്‍ രാഹുലിനെ പങ്കെടുപ്പിച്ചാല്‍ ഇവിടത്തെ ജനതയുടെ പ്റതിഷേധം കുറയ്ക്കാമെന്നും അതു ഡീന്‍ കുര്യാക്കോസിനുള്ള വിജയം ഉറപ്പിക്കുമെന്നുമാണ്‌ ഇവരുടെ കണക്കുകൂട്ടലുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :