രമേശ് ചെന്നിത്തലയും ആറോളം മുഖ്യമന്ത്രിമാരും ബിജെപി നേതാക്കളും ‘ആം ആദ്മി‘യായപ്പോള്‍
WEBDUNIA|
PTI
അരവിന്ദ് കെജ്‌രിവാള്‍ ജന്‍മം നല്‍കിയ ആം ആദ്മി പാര്‍ട്ടിയുടെ ഭാവിയും നിലനില്‍പ്പും സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുമ്പോള്‍ താല്‍ക്കാലിക പ്രതിഭാസമാണെന്നും ജയപ്രകാശ് നാരായണന്റെ അടിയന്തിരാവസ്ഥക്കാലത്തെ ജെപി മൂവ്മെന്റിനോട് താരതമ്യപ്പെടുത്തി ആശ്വാസംകൊള്ളാന്‍ ശ്രമിക്കുകയാണ് ഇതരരാഷ്ട്രീയ കക്ഷികള്‍.
എന്നാല്‍ സംസ്ഥാനങ്ങളിലെ എഎപിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ആപ്പാകുമോയെന്നു ഭയപ്പെട്ട് മുന്‍കരുതലെടുക്കാന്‍ മോഡിയെപ്പോലുള്ളവര്‍ തയ്യാറാകുമ്പോള്‍ നിസംശയം ഉറപ്പിക്കാം ആം ആദ്മി തരംഗം രാജ്യത്തെപ്പിടിച്ച് കുലുക്കിയിരിക്കുന്നു.
ആ കുലുക്കത്തില്‍ ഇതരരാഷ്ട്രീയ കക്ഷികളുടെ അടിത്തറ ഇളക്കാനാവുമോയെന്ന് ഉറപ്പിച്ച് പറയാനാവില്ലെങ്കിലും ആടിയുലയല്‍ ഒരു തിരിച്ചറിയലിന് പ്രേരിപ്പിച്ചതിന്റെ ആശ്വാസം നിലനില്‍ക്കുന്നുണ്ട്.
യുവാക്കള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ആം ആദ്മിയുടെ ലളിതവത്കരണം ‘ഹിറ്റ്’ ആയപ്പോഴാവാം രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞത്. ഏതായാലും പൂര്‍ണ്ണമായും മണ്ണിലേക്കിറന്മ്ഗ്ങിയില്ലെങ്കിലും അമാനുഷികപരിവേഷം അഴിച്ചുവെയ്ക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു.
സാധാരണക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ ഡിവൈഎഫ്‌ഐയും ബിജെപിയും ഒക്കെ അവകാശപ്പെട്ടു കഴിഞ്ഞു തങ്ങളും ‘ആം ആദ്മി‘യാണെന്ന്.
ആം ആദ്മി പാര്‍ട്ടി പരോക്ഷമായെങ്കിലും സ്വാധീഅനം ചെലുത്തിയത് എവിടൊക്കെയെന്ന് നമുക്ക് ഒന്നു നോക്കം....