സെവാഗിന് മിന്നുന്ന സെഞ്ച്വറി

WDFILE
സമനിലയിലേക്ക് നീങ്ങുന്ന അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് എതിരെ സെവാഗ് രണ്ടാം ഇന്നിംഗ്സില്‍ മിന്നുന്ന സെഞ്ച്വറി നേടി(110) പുറത്താകാതെ ബാറ്റ് ചെയ്യുന്നു. 141 ബോളില്‍ നിന്നാണ് വീരു ഇത്രയും റണ്‍സ് നേടിയത്. ഒന്‍‌പതു ഫോറുകളും രണ്ട് സിക്സറുകളും സെവാഗ് ഉതിര്‍ത്തു.

ഗാംഗുലിയാണ്(14) സെവാഗിന് പിന്തുണയേകി ബാറ്റ് ചെയ്യുന്നത്. ഇന്ത്യ ഇപ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സെടുത്തു. പത്താനെ(0)ജോണ്‍സന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്‌ചവെച്ച തെന്‍ഡുല്‍ക്കര്‍(13) റണൌട്ടായി. ദ്രാവിഡ്(11) പരിക്ക് പറ്റി പവനിലയിലേക്ക് മടങ്ങിയിരിക്കുകയാണ്..

45 ഓവറുകളില്‍ നിന്നാണ് ഇന്ത്യ ഇത്രയും റണ്‍സ് നേടിയത്. 7 എക്സ്‌ട്രാകള്‍ ലഭിച്ചു. നേരത്തെ ഓസ്‌ട്രേലിയ പോണ്ടിംഗ്140), മൈക്കേല്‍ ക്ലാര്‍ക്ക്(114) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 563 റണ്‍സ് നേടി. 181 ഓവറില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയത്.

സിഡ്‌നി| WEBDUNIA|
ഇന്ത്യക്കു വേണ്ടി പത്താന്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി.സെവാഗ് രണ്ട് വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്‌ത്തിയാല്‍ ഒരു അപ്രതീക്ഷിത വിജയം നേടാനാവുമെന്ന് കംഗാരുക്കള്‍ കണക്കുകൂട്ടുന്നു. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :