ടെസ്റ്റ്: ഇന്ത്യയ്‌ക്ക് കഠിനലക്‍ഷ്യം

cricket
PTIPTI
കംഗാരുക്കളെ അവരുടെ മണ്ണില്‍ നേരിടുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആതിഥേയര്‍ക്ക് കൂറ്റന്‍ സ്കോര്‍. ടെസ്റ്റിന്‍റെ മൂന്നാം ദിവസമായ വ്യാഴാഴ്ച രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് അവസാനിപ്പിച്ച ഓസീസ് 499 റണ്‍സിന്‍റെ ലക്‍ഷ്യമാണ് ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചു നീട്ടിയിരിക്കുന്നത്.

മൂന്നാം ദിവസം എതിരാളികളായ ഓസ്ട്രേലിയയുടെ ഭാഗത്തേക്ക് ചെരിഞ്ഞ മത്സരത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എടുത്ത ഓസീസ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 147 റണ്‍സിന്‍റെ ലീഡുമായിട്ടാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനെത്തിയത്. ഹെയ്‌ഡന്‍, ജാക്വസ്, പോണ്ടിംഗ്, ഹസ്സി, മൈക്കല്‍ ക്ലാര്‍ക്ക്, ആന്‍ഡ്രൂ സൈമണ്‍സ്, ഗില്‍ക്രിസ്റ്റ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

51 റണ്‍സ് എടുത്ത ഫില്‍ ജാക്വസിനെ സ്വന്തം ബൌളിംഗില്‍ പിടിച്ചാണ് കുംബ്ലേ ഇന്ത്യയ്‌ക്ക് തുടക്കം നല്‍കി. ഓസീസിന്‍റെ ഭാവി നായകല്‍ മൈക്കല്‍ ക്ലാര്‍ക്കിനെ പറഞ്ഞു വിട്ടതും കുംബ്ലേ തന്നെയായിരുന്നു. 74 റണ്‍സില്‍ ക്ലാര്‍ക്കിനെ ധോനി സ്റ്റമ്പ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഇന്നിംഗ്‌സിലെ സെഞ്ച്വറി നേട്ടക്കാരന്‍ ഹെയ്‌ഡനെ ഹര്‍ഭജന്‍ പുറത്താക്കി.

ഹെയ്‌ഡനെ 47 റണ്‍സിനു ഗാംഗുലിയുടെ കയ്യിലും നായകന്‍ പോണ്ടിംഗിനെ മൂന്നു റണ്‍സിനു ദ്രാവിഡിന്‍റെ കയ്യിലും ഹര്‍ഭജന്‍ എത്തിച്ചു. 37 റണ്‍സ് എടുത്ത ഹസി ആര്‍ പി സിംഗിന്‍റെ പന്തില്‍ സച്ചിന്‍റെ കയ്യിലെത്തി. ഇന്ത്യയ്‌ക്കെതിരെ ഓസീസിന്‍റെ എപ്പോഴത്തെയും രക്ഷകന്‍ ആന്‍ഡ്രൂ സൈമണ്‍സിനെ 44 ല്‍ നില്‍ക്കേ സഹീര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. 35 റണ്‍സ് എടുത്ത ഗില്‍ക്രിസ്റ്റിനെ പിടിച്ചത് ആര്‍ പി സിംഗായിരുന്നു ഹര്‍ഭജനായിരുന്നു ബൌളര്‍.

ഹര്‍ഭജന്‍ 101 റണ്‍സ് നല്‍കി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കഴിഞ്ഞ ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം നടത്തിയ അനില്‍ കുംബ്ലേ രണ്ടു വിക്കറ്റുകള്‍ നേടി. ഓസീസിന്‍റെ കൂറ്റന്‍ ലക്‍ഷ്യം മറികടക്കാന്‍ ഇന്ത്യയ്‌ക്ക് രണ്ടു ദിവസത്തെ സമയമുണ്ട്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ ആറു റണ്‍സ് ഉണ്ട്. മൂന്നു റണ്‍സ് എടുത്ത രാഹുല്‍ ദ്രാവിഡും രണ്ടു റണ്‍സുമായി വസീം ജാഫറുമാണ് ക്രീസില്‍.

മെല്‍‌ബണ്‍:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :